Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 7:46 PM GMT Updated On
date_range 8 July 2020 7:46 PM GMTമുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്കാരുടെ താവളം -ജോർജ് കുര്യന്
text_fieldsbookmark_border
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെയും അഴിമതിക്കാരുടെയും താവളമായി മാറിയതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യന് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ട സാഹചര്യത്തില്‍ പിണറായി വിജയന് രാജിെവക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് അശോകന് കുളനട അധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല ജനറല്‍ സെക്രട്ടറി ഷാജി ആര്. നായര്‍, സംസ്ഥാന സമിതി അംഗം ബിജു മാത്യു, സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. ഹരീഷ് ചന്ദന്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ വിജയകുമാര്‍ മണിപ്പുഴ, വി.എ. സൂരജ്, ജില്ല നേതാക്കളായ എം.ജി. കൃഷ്ണകുമാര്‍, പി.ആര്. ഷാജി, വിഷ്ണു മോഹന്‍, മഹിളമോര്‍ച്ച ജില്ല പ്രസിഡൻറ് മീന എം. നായര്‍, യുവമോര്‍ച്ച ജില്ല പ്രസിഡൻറ് കെ. ഹരീഷ് കൃഷ്ണ, എസ്.സി മോര്‍ച്ച ജില്ല പ്രസിഡൻറ് പി.ബി. സുരേഷ്, മുനിസിപ്പല്‍ പ്രസിഡൻറ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. പടം PTL42bjp മുഖ്യമന്ത്രി പിണറായി വിജയന് രാജിെവക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യന് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story