Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വര്‍ണക്കടത്ത്​:...

സ്വര്‍ണക്കടത്ത്​: സി.ബി.ഐ അന്വേഷണം വേണം -കെ. ശിവദാസന്‍ നായര്‍

text_fields
bookmark_border
*പത്തനംതിട്ട കലക്ടറേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണവേട്ട സമാനതകളില്ലാത്തതാണെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തി‍ൻെറ നിഴലിലാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി​െവക്കണമെന്ന്​ ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്​ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി അംഗം പി. മോഹന്‍രാജ്, ഡി.സി.സി വൈസ് പ്രസിഡൻറുമാരായ അഡ്വ. എ. സുരേഷ്കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്‍, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ്​ എ. ഷംസുദ്ദീന്‍, ഡി.സി.സി സെക്രട്ടറിമാരായ ഡി.എന്‍. ത്രിദീപ്, കെ.എന്‍. അച്യുതന്‍, അഡ്വ. റോഷന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എം.ആര്‍, എന്‍.സി മനോജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുൽകലാം ആസാദ്, സലിം പി.ചാക്കോ, മണ്ഡലം പ്രസിഡൻറ്​ റനീസ് മുഹമ്മദ്, അജിത് മണ്ണില്‍, ഷാജി കുളനട, എസ്.പി. സജന്‍, കെ.ആര്‍ അജിത്കുമാര്‍, ഷാനവാസ് പെരിങ്ങമല, ബിനോജ് തെന്നാടന്‍ എന്നിവര്‍ സംസാരിച്ചു. PTL41dcc ചൂട്​ പിടിക്കുമോ....... മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി ​െവക്കണമെന്ന്​ ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്​ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായരുടെ ശരീരോഷ്​മാവ്​ ഡി.സി.സി പ്രസിഡൻറ്​ ബാബു ജോർജ്​ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story