Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:48 AM IST Updated On
date_range 23 Aug 2022 12:48 AM ISTതിരുവല്ലയിൽ ഓണം ഫെസ്റ്റ് തുടങ്ങി
text_fieldsbookmark_border
തിരുവല്ല: നഗരത്തിൽ സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപത്തെ മുനിസിപ്പൽ മൈതാനിയിൽ ഓണം ഫെസ്റ്റ് തുടങ്ങി. നഗരസഭ അധ്യക്ഷ ശാന്തമ്മ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. അക്വാ ഷോ ഉപാധ്യക്ഷൻ ജോസ് പഴയിടവും ജംഗിൾ ഷോ വാർഡ് കൗൺസിലർ ജിജി വട്ടശ്ശേരിയും സ്റ്റാൾ ഉദ്ഘാടനം മാത്യൂസ് ചാലക്കുഴിയും നിർവഹിച്ചു. ഇന്ത്യ ഗേറ്റിന്റെ മാതൃകയിലാണ് മേളയുടെ പ്രധാനകവാടം ഒരുക്കിയത്. പ്രമുഖ എക്സിബിഷൻ പ്രചാരകരായ വിവിഡ് എന്‍റർടെയിനേഴ്‌സ് അണിയിച്ചൊരുക്കിയ മേള സെപ്റ്റംബർ 20 വരെ ആസ്വദിക്കാം. ദിവസവും രാവിലെ 11 മുതൽ രാത്രി ഒമ്പതു വരെയാണ് പ്രദർശനമെന്നും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മേളയിലേക്ക് പ്രവേശനം സൗജന്യമാണെന്നും ഡയറക്ടർ അബു നിദാൽ, മാനേജർ ജോർജ് വില്യംസ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story