Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:30 AM IST Updated On
date_range 23 Aug 2022 12:30 AM ISTപന്തളത്തെ ഗതാഗത പരിഷ്കാരവും കുരുക്കിൽ
text_fieldsbookmark_border
പന്തളം: ഫെബ്രുവരി ഒന്നു മുതൽ പന്തളത്ത് ഗതാഗത പരിഷ്കാരം നടപ്പാക്കുമെന്ന് നഗരസഭ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല. ഒരു വർഷമായി പലതവണ യോഗം കൂടി എടുത്ത തീരുമാനമാണ് നടപ്പാകാതെ പോകുന്നത്. എം.സി റോഡിൽ മണിക്കൂറുകളാണ് വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ട് കിടക്കുന്നത്. പന്തളം ബൈപാസ്, മേൽപാലം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ ഇപ്പോഴും കടലാസിലാണ്. നോ പാർക്ക് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്ന കാഴ്ചക്കും മാറ്റമില്ല. പന്തളം- മാവേലിക്കര റോഡിലാണ് ഗതാഗതക്കുരുക്കേറെ. സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾക്കുള്ള സ്റ്റോപ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തും ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആറ്റിൻകര ഇലക്ട്രോണിക്സിന് മുന്നിലുമാണ് സ്റ്റോപ്. എന്നാൽ, പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾ ഇപ്പോഴും സ്റ്റാൻഡിന് എതിർവശത്ത് മിനിറ്റുകളോളമാണ് യാത്രക്കാരെ കയറ്റാൻ നിർത്തിയിടുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ ജങ്ഷൻ മുതൽ നഗരസഭ കാര്യാലയത്തിന് മുൻഭാഗം വരെ തോന്നുന്നിടത്താണ് നിർത്തുന്നത്. പിക് അപ് വാനുകൾക്കും ടെമ്പോ ട്രാവലറുകൾക്കും പാട്ടുപുരക്കാവ് സരസ്വതീ ക്ഷേത്രത്തിന് (നവരാത്രി മണ്ഡപം) വടക്കുവശത്താണ് സ്റ്റോപ് നിശ്ചയിച്ചിട്ടുള്ളത്. ഡ്രൈവർമാർ ആ തീരുമാനം നടപ്പാക്കാൻ സഹകരിക്കുന്നതുകൊണ്ട് അതു മാത്രമാണ് പ്രാവർത്തികമായിട്ടുള്ളത്. വഴിയോര കച്ചവടക്കാർ ചന്തയിൽ എത്തി കച്ചവടം നടത്തണമെന്ന നിർദേശവും പാലിക്കുന്നില്ല. എം.സി റോഡിലടക്കം പെട്ടി ഓട്ടോയിൽ സാധനങ്ങൾ വിൽപന നടത്തുന്നുണ്ട്. ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പന്തളം ബൈപ്പാസിന് അനുമതി ലഭിച്ചെങ്കിലും തുടർ നടപടി മെല്ലെപ്പോക്കിലാണ്. എം.സി റോഡിൽ തെക്കോട്ട് മെഡിക്കൽ മിഷൻ ജങ്ഷൻ വരെയും വടക്ക് ഭാഗത്ത് മണികണ്ഠനാൽത്തറ വരെയും മിക്കപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. മാവേലിക്കര-പത്തനംതിട്ട റോഡുകളിലെയും സ്ഥിതി ഇതാണ്. ഫോട്ടോ: എം.സി റോഡിൽ പന്തളം എൻ.എസ്.എസ് കോളജിന് മുൻവശത്തെ ഗതാഗതക്കുരുക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
