Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപെൺകുട്ടിക്കുനേരെ...

പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക്​ ഏഴുവർഷം കഠിനതടവ്

text_fields
bookmark_border
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികമായി അതിക്രമം കാട്ടിയ കേസിൽ പ്രതിക്ക്​ ഏഴുവർഷം കഠിനതടവും 65,000 രൂപ പിഴയും. തണ്ണിത്തോട് തൂമ്പാകുളം തൈപ്പറമ്പിൽ പ്രകാശിനെയാണ് (43) പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് (പ്രിൻസിപ്പൽ പോക്സോ കോടതി) ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വകുപ്പ് ഏഴ്​ പ്രകാരം നാലുവർഷവും 40,000 രൂപയും ഐ.പി.സി 457 പ്രകാരം മൂന്നുവർഷവും 25,000 രൂപയും കഠിനതടവും പിഴയുമാണ്​ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അഞ്ചുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചകയറിയ പ്രതി, ലൈംഗികാതിക്രമം കാട്ടിയതിന് തണ്ണിത്തോട് എസ്.ഐ ആയിരുന്ന ആർ. മനോജ്‌കുമാറാണ് കേസെടുത്തതും കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനുവേണ്ടി പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്‌സൺ മാത്യൂസ് ഹാജരായി. PTL 12 POKSO PRAKASH പ്രകാശ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story