Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:23 AM IST Updated On
date_range 23 Aug 2022 12:23 AM ISTകോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലെ വസ്തുക്കൾ കെട്ടിക്കിടന്ന് നശിക്കുന്നു
text_fieldsbookmark_border
മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് ഓഫിസിന് മുകളിൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിൽനിന്ന് നീക്കംചെയ്ത ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്നു. പഞ്ചായത്തിലെ രണ്ടു ഇടങ്ങളിലായി പ്രവർത്തിച്ചിരുന്ന കേന്ദ്രങ്ങളിലെ ഒമ്പതു ലക്ഷത്തോളം രൂപവരുന്ന ഉൽപന്നങ്ങളാണ് ഉപയോഗിക്കാതെ നശിക്കുന്നത്. ഹാളുകളിൽ മുറികൾ വേർതിരിക്കുന്നതിനുള്ള പാളികൾ, ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നൂറു കണക്കിന് കിടക്കകൾ, മേശ, കസേര, ബഡ്ഷീറ്റുകൾ തലയിണകൾ, ബക്കറ്റുകൾ ഇങ്ങനെ നീളും പട്ടിക. ഇത് നശിക്കാതെ പഞ്ചായത്തിൽ തന്നെയുള്ളതോ സമീപത്തെയോ ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുകയാണെങ്കിൽ പ്രയോജനപ്പെടും. ഇത്തരത്തിൽ കോവിഡ് പ്രാഥമിക ചികിത്സാലയത്തിലെ ഉൽപന്നങ്ങൾ പല പഞ്ചായത്തുകളുടെയും സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്ന കാഴ്ചയാണ്. ഇങ്ങനെ കെട്ടിക്കിടക്കുന്നവ മറ്റ് ആതുരാലയത്തിലേക്ക് നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story