Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരേതരുടെ പണം...

പരേതരുടെ പണം തട്ടിയെന്ന്​; പുല്ലാട്​ സഹകരണ ബാങ്ക്​ സെക്രട്ടറിക്ക്​ സസ്പെൻഷൻ​ ​

text_fields
bookmark_border
പത്തനംതിട്ട: പുല്ലാട് സർവിസ് സഹകരണ ബാങ്കിൽ (നമ്പർ1375) അംഗങ്ങളായിരുന്ന മരണപ്പെട്ടവരുടെ സ്​ഥിരം നിക്ഷേപത്തിൽനിന്ന്​ പണം തട്ടിയെന്ന്​ ചൂണ്ടിക്കാട്ടി സെക്രട്ടറി ആൻസി കുരുവിളയെ സസ്​പെന്‍ഡ്​ ചെയ്തു. പ​രേതരായ ഓവനലിൽ തോമസ് ഈപ്പ‍ൻെറയും കുന്നപ്പുഴ സി.എ യോഹന്നാ‍ൻെറയും നിക്ഷേപങ്ങളിൽനിന്ന് 2000 രൂപ വീതം പിൻവലിച്ചതായി തെളിഞ്ഞെന്ന്​ താൽക്കാലിക ഭരണസമിതി കൺവീനറും കോയിപ്രം ​​ബ്ലോക്ക്​ അംഗവുമായ അനീഷ് കുന്നപ്പുഴ പറഞ്ഞു. ഈമാസം 10ന്​ ചേർന്ന ഭരണസമിതിയാണ്​ സെക്രട്ടറിയെ സസ്​പെൻഡ്​​ ചെയ്യാൻ സഹകരണ വകുപ്പിനോട്​ ശിപാർശ ചെയ്തത്​. ആഗസ്റ്റ് ഒൻപതിലെ രജിസ്​റ്റർ പരിശോധിച്ചപ്പോൾ​ അനധികൃതമായി പണം പിൻവലിച്ചെന്ന്​​ ബോധ്യപ്പെട്ടെന്നും ഒപ്പിട്ടിരിക്കുന്നത്​ സെക്രട്ടറി ആൻസിയാണെന്നും വ്യക്​തമായി. കാരണം കാണിക്കൽ നോട്ടീസിന്​ ലഭിച്ച മറുപടിയിൽ ഇവർ ക്രമക്കേട്​ നടന്നതായി അംഗീകരിച്ച സാഹചര്യത്തിൽ അസിസ്റ്റൻറ് രജിസ്ട്രാർക്ക്​ പരാതി നൽകി​. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ്​ ആവശ്യം. മറ്റ് നിക്ഷേപങ്ങളിൽ സമാന ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നു. പകരം ചുമതല ജൂനിയർ ക്ലർക്ക് ശാലിനി എസ്. പണിക്കർക്ക്​ കൈമാറി. വർഷങ്ങൾക്ക്​ മുമ്പ്​ 13 ലക്ഷം രൂപ തട്ടിപ്പ്​ നടത്തിയ സെക്രട്ടറി ആത്​മഹത്യ ചെയ്​ത​ സംഭവവും ഈ ബാങ്കിൽ ഉണ്ടായിട്ടുണ്ട്​. തുടർന്ന്​ വലിയ സാമ്പത്തിക പ്രതിസന്ധിയിലായ ബാങ്ക്​ വളം ഡിപ്പോ, മെഡിക്കൽ സ്​റ്റോർ, കണ്ണാടി കട എന്നിവ സ്ഥാപിച്ച്​ കരകയറുന്നതിനിടെയാണ്​ പുതിയ തട്ടിപ്പ്​ പുറത്തുവന്നത്​. കോവിഡ്​ കാലത്ത്​ തെരഞ്ഞെടുപ്പ്​ നടക്കാതെ ഉദ്യോഗസ്ഥ ഭരണത്തിലായ ബാങ്കിൽ അടുത്തിടെയാണ്​ ഇടതുപക്ഷ അംഗങ്ങളായ മൂന്നംഗ താൽക്കാലിക ഭരണസമിതിയെ നിയമിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story