Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'ജല്‍ശക്തി അഭിയാന്‍'...

'ജല്‍ശക്തി അഭിയാന്‍' കേന്ദ്ര സംഘം ജില്ലയിൽ

text_fields
bookmark_border
പത്തനംതിട്ട: ജല്‍ശക്തി അഭിയാന്‍ കേന്ദ്രസംഘം ജില്ലയിലെത്തി. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് സന്ദര്‍ശനം. മൂന്നു ദിവസത്തെ പര്യടനത്തില്‍ ജലസംരക്ഷണ പദ്ധതികള്‍ നേരിട്ടുകണ്ട് വിലയിരുത്തും. ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്​. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാച്ച് ദ റെയിന്‍ കാമ്പയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദീകരിച്ചു. ജില്ലയില്‍ ശാസ്ത്രീയമായ ജലസംരക്ഷണ പദ്ധതികള്‍ തയാറാക്കും. ജില്ലയുടെ ഭൂപ്രകൃതിയെ കുറിച്ചും സവിശേഷതകളെ കുറിച്ചും കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിശദീകരിച്ചു നല്‍കി. ഫിനാന്‍ഷ്യല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്‌നിക്കല്‍ ഓഫിസര്‍ രാജീവ് കുമാര്‍ ടാക്ക് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഭൂജല വകുപ്പ് ജില്ലാ ഓഫിസര്‍ ജിജി തമ്പി, കെ.എ.എസ് ഓഫിസറായ രാരാ രാജ് തുടങ്ങിയവര്‍ ഇവരെ അനുഗമിച്ചു. PTL 11 CENTRAL TEAM ജല്‍ശക്തി അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയില്‍ എത്തിയ കേന്ദ്രസംഘം പദ്ധതികൾ സന്ദര്‍ശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story