Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നിയുടെ മാംസം...

കാട്ടുപന്നിയുടെ മാംസം വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
കോന്നി: കാട്ടുപന്നി മാംസം വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. തേക്കുതോട് ഏഴാംതല കണനിൽക്കുംപറമ്പിൽ ചെറിയാനാണ്​ (70) അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തേക്കുതോട് സ്വദേശി പാറാൻ ഗോപിയാണ്​, ചെറിയാന് ഇറച്ചി കൈമാറിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. ഇയാൾ മുമ്പും സമാന കേസുകളിൽ പ്രതിയാണെന്നും അധികൃതർ പറഞ്ഞു. ചെറിയാ‍ൻെറ കടയിലും ഗോപിയുടെ വീട്ടിലും നടത്തിയ പരിശോധനയിൽ ഒന്നരക്കിലോ ഇറച്ചി പിടിച്ചെടുത്തു. വനം വകുപ്പ് അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തി‍ൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മണ്ണീറ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി. രഘു കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജിജോ വർഗീസ്, ബീറ്റ് ഓഫിസർമരായ അനുശ്രീ, സൗമ്യ, ഫോറസ്റ്റ് വാച്ചർ ഡി. ബിനോയ്‌ തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story