Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:09 AM IST Updated On
date_range 23 Aug 2022 12:09 AM ISTകാട് വളർത്താനായി ഒരു കെട്ടിടം
text_fieldsbookmark_border
അടൂർ: വർഷങ്ങൾക്ക് മുമ്പ് അടൂർ നഗരസഭയുടെ സ്വപ്ന പദ്ധതിയായി ഉയർത്തിക്കാട്ടി നിർമിച്ച ഇരുനില കെട്ടിടം കാടുകയറി നശിക്കുന്നു. ചവറ ടൈറ്റാനിയം-മുണ്ടക്കയം ദേശീയപാതയുടെയും അടൂർ ശ്രീമൂലം ചന്ത-പന്നിവിഴ-പാമ്പേറ്റുകുളം പാതയുടെയും ഓരത്ത് പാമ്പേറ്റുകുളത്തിന് സമീപമാണ് കെട്ടിടം. കെട്ടിടത്തിൽ ഏതു പദ്ധതി ആരംഭിക്കും എന്നു ചോദിച്ചാൽ നഗരസഭ അധികൃതർ കൈമലർത്തും. അടുത്തിടെ പെയിന്‍റിങ് നടത്തിയപ്പോൾ നാട്ടുകാർ വിചാരിച്ചിരുന്നത് എന്തോ തുടങ്ങാൻ പോകുന്നു എന്നാണ്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞപ്പോൾ വള്ളിച്ചെടികൾ കെട്ടിടം കൈയടക്കി. 4800 ചതുരശ്രയടിയിലാണ് ഇരുനില കെട്ടിടം നിർമിച്ചിരിക്കുന്നത്. സാംസ്കാരിക നിലയം എന്നാണ് ആദ്യം അധികൃതർ പറഞ്ഞിരുന്നത്. പിന്നീട് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ ആലോചനയിട്ടു. ഇപ്പോൾ ഇനിയും പണികൾ പൂർത്തിയാകാൻ ഉണ്ടെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇതിനാലാണ് പദ്ധതി ആരംഭിക്കാൻ വൈകുന്നതെന്നും. നഗരസഭയിൽ നിരവധി സ്ഥാപനങ്ങൾ വാടക കെട്ടിടങ്ങളിലെ പരാധീനതകളിൽ പ്രവർത്തിക്കുന്നുണ്ട്. അതിനൊരു ഉദാഹരണമാണ് അടൂർ നഗരസഭയുടെ പന്നിവിഴയിൽ തന്നെ പ്രവർത്തിക്കുന്ന ഗവ. ആയൂർവേദ ഡിസ്പെൻസറി. നിലവിൽ രണ്ടാം നിലയിലാണ് ഇത് പ്രവർത്തിക്കുന്നത്. പ്രായമായ രോഗികൾ ഒന്നുകിൽ ഡോക്ടറെ കാത്ത് കെട്ടിടത്തിന് താഴെ ഇരിക്കണം. അല്ലെങ്കിൽ കുത്തനെയുള്ള പടവുകൾ കയറി മുകളിൽ ചെല്ലണം. ഇതിനു പരിഹാരമായി ഈ കെട്ടിടത്തിൻെറ താഴത്തെ നിലയിൽ സൗകര്യം ഒരുക്കിയാൽ ഏറെ പ്രയോജനകരമായിരിക്കും എന്നാണ് നാട്ടുകാർ പറയുന്നത്. പക്ഷെ ഇതിനൊന്നും നഗരസഭ അധികൃതർ തയാറാകുന്നില്ലെന്നതാണ് ഏറെ വിചിത്രം. PTL ADR Building പന്നിവിഴ പാമ്പേറ്റുകുളത്തിനരികിലെ അടൂർ നഗരസഭ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
