Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓണക്കിറ്റ്...

ഓണക്കിറ്റ് വിതരണത്തിന്​ ജില്ലയിൽ തുടക്കം

text_fields
bookmark_border
പത്തനംതിട്ട: അത്യപൂര്‍വമായ ക്ഷേമ പദ്ധതിയാണ് സൗജന്യ ഓണക്കിറ്റ് വിതരണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഓണക്കിറ്റ് വിതരണത്തി‍ൻെറ ജില്ലതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എ.എ.വൈ കാര്‍ഡ് ഉടമ സബീനക്ക്​ കിറ്റ് നല്‍കിയായിരുന്നു ഉദ്​ഘാടനം. മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനം അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ ഏഴുവരെയാണ് കിറ്റു വിതരണം. 23, 24 തീയതികളില്‍ എ.വൈ കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കും. 25, 26, 27 തീയതികളില്‍ പി.എച്ച്.എച്ച് കാര്‍ഡുടമകള്‍ക്കും, 29, 30, 31 തീയതികളില്‍ എന്‍.പി.എസ് കാര്‍ഡുടമകള്‍ക്കും, സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ എന്‍.പി.എന്‍.എസ് കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. നിര്‍ദിഷ്ട തീയതികളില്‍ കിറ്റ് വാങ്ങാത്തവര്‍ക്ക് 4,5,6,7 തീയതികളില്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. 3,58,240 റേഷന്‍ കാര്‍ഡ് ഉടമകളാണ് ജില്ലയില്‍ ഉള്ളത്. ജില്ലയില്‍ ആകെ 23,294 എ.വൈ കാര്‍ഡുടമകളും, 1,12,959 പി.എച്ച്.എച്ച് കാര്‍ഡുടമകളും, 92,489 എന്‍.പി.എസ് കാര്‍ഡുടമകളും 1,29,498 എന്‍.പി.എന്‍.എസ് കാര്‍ഡുടമകളും നിലവിലുണ്ട്. റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഡ് ഉടമകള്‍ക്കാണ് അതതു റേഷന്‍ കടകളിലൂടെ കിറ്റുകള്‍ ലഭ്യമാകുക. പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റ് വിതരണത്തിലില്ല. 58 പാക്കിങ്​ സെന്‍ററുകളില്‍ നിന്നാണ് ജില്ലയിലേക്കുള്ള കിറ്റുകള്‍ എത്തുന്നത്. നഗരസഭ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കൗണ്‍സിലര്‍ ആര്‍. സാബു, ജില്ല സപ്ലൈ ഓഫിസര്‍ എം. അനില്‍, സപ്ലൈകോ ജില്ല ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. PTL 10 KI​T LAUNCH SPEECH ഓണക്കിറ്റ് വിതരണം ജില്ലതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂര്‍ ശങ്കരന്‍ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story