Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:27 AM IST Updated On
date_range 22 Aug 2022 12:27 AM ISTപുതുക്കുളങ്ങര പള്ളിയോടം നീരണിഞ്ഞു
text_fieldsbookmark_border
ആറന്മുള: പുതുക്കുളങ്ങള ശ്രീദുർഗ എൻ.എസ്.എസ് കരയോഗം പുതുതായി പണിത പുതുക്കുളങ്ങര പള്ളിയോടം ഉത്സവച്ഛായയിൽ ക്ഷേത്രക്കടവിൽ (ആദിപമ്പ) നീരണിഞ്ഞു. വഞ്ചിപ്പാട്ടും താളമേള വാദ്യങ്ങളും പാർഥസാരഥി സ്തുതികളും മുഖരിതമായ അന്തരീക്ഷത്തിൽ സംവിധായകൻ വിജി തമ്പിയും എൻ.എസ്.എസ് പ്രസിഡന്‍റ് ഡോ. എം. ശശികുമാറും ചേർന്ന് നീരണിയിക്കൽ നടത്തി. പൊതുസമ്മേളനം എസ്.എസ്.എസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. തിരുവല്ല താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്‍റ് ആർ. മോഹൻകുമാർ അധ്യക്ഷതവഹിച്ചു. ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മന്ത്രി വീണ ജോർജ്, വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി വി.ആർ. രാജശേഖരൻ എന്നിവർ ശിൽപികളെ ആദരിച്ചു. അമരച്ചാർത്ത് സമർപണം രാധാകൃഷണൻനായർ നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. ശശിധരൻ പിള്ള, പഞ്ചായത്ത് അംഗങ്ങളായ ജിൻസൺ വർഗീസ്, സതീഷ് വാളേത്തിൽ, ജെ. ശാന്തസുന്ദരൻ, സുരേഷ് വെൺപാല, പാർഥസാരഥിപിള്ള, ആർ. ചന്ദ്രശേഖരൻ നായർ, പി.ആർ. രാധാകൃഷണൻ നായർ, കെ.പി. രാധാകൃഷ്ണൻ നായർ, ജി. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. PTL 16 PALLIYODAM പുതുതായി പണിത പുതുക്കുളങ്ങര പള്ളിയോടം നീരണിഞ്ഞപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story