Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:25 AM IST Updated On
date_range 22 Aug 2022 12:25 AM ISTകൃഷിമേഖലയിലെ മഴനാശം: ഓണവിപണിയിൽ ആശങ്ക
text_fieldsbookmark_border
പന്തളം: കൃഷിമേഖലയിൽ മഴ വരുത്തിവെച്ച നാശനഷ്ടങ്ങൾ ഓണവിപണിയെ ബാധിക്കുമെന്ന പേടിയിലാണ് വ്യാപാരികളും ഉപഭോക്താക്കളും. ഓണം മുന്നിൽക്കണ്ട് പച്ചക്കറികൃഷി ഇറക്കിയ കർഷകരുടെ പ്രതീക്ഷ വെള്ളത്തിലായതോടെ, നാടൻ പച്ചക്കറികളുടെ വരവ് ഇത്തവണ കുറയാനാണ് സാധ്യത. പന്തളത്തെ പരിസര പഞ്ചായത്തുകളിലുമായി ഹെക്ടറോളം പച്ചക്കറികൃഷിയാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ ഏത്തവാഴകൃഷിക്കാണ് ഏറെ നാശം സംഭവിച്ചത്. കുലച്ച ഏത്തവാഴകൾ പലയിടങ്ങളിലും ഒടിഞ്ഞുവീണു. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതു മൂലം, താഴ്ന്ന പ്രദേശങ്ങളിലെ പച്ചക്കറികൃഷി നശിച്ചിരുന്നു. അപ്രതീക്ഷിതമായി മഴ ലഭിച്ചതു മൂലം ആന്ധ്ര, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഇത്തവണ പച്ചക്കറികൃഷി കുറവാണ്. കേരളത്തിലെ ഓണവിപണി ലക്ഷ്യമാക്കി വിളവിറക്കിയ ഭൂരിഭാഗം പേർക്കും കാലാവസ്ഥ തിരിച്ചടിയായി. എന്നാൽ, പന്തളം തെക്കേക്കര പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഏത്തവാഴയും മറ്റു കരകൃഷികളും ഓണത്തിനായി ഒരുങ്ങിയിട്ടുണ്ട്. കൃഷിയിൽ കുറവു വന്നിട്ടുണ്ടെങ്കിലും കുളനട പഞ്ചായത്തിൽനിന്നു തന്നെ ഓണച്ചന്തകളിലേക്കും ഹോർട്ടികോർപ്പിലേക്കും ആവശ്യാനുസരണം കയറ്റി അയയ്ക്കാനുള്ള പച്ചക്കറികളും വാഴക്കുലകളും ചേന, കാച്ചിൽ, മറ്റ് കിഴങ്ങുവർഗങ്ങൾ എന്നിവയും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മുൻ വർഷങ്ങളിലേതിനു സമാനമായി ഇത്തവണയും ആലപ്പുഴ ജില്ലയിലെ ചാരുംമൂട് മേഖലയിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് പച്ചക്കറികൾ, വാഴക്കുലകൾ, കിഴങ്ങുവർഗങ്ങൾ എന്നിവ ജില്ലയിലെ വിവിധ ഓണച്ചന്തകളിലേക്കും പത്തനംതിട്ടയിലെ ഓണച്ചന്തകളിലേക്കും കയറ്റി അയക്കുന്നത് തുടരും. തുമ്പമൺ പഞ്ചായത്തിൽ മഴ കൃഷിയെ കാര്യമായി ബാധിച്ചില്ലെങ്കിലും പച്ചക്കറികൃഷി കുറവാണ്. നാടൻ പച്ചക്കറികളുടെ ക്ഷാമം പരിഹരിക്കാൻ ആവശ്യമായ പച്ചക്കറികൾ വിവിധ മേഖലകളിൽ ഉൽപാദിപ്പിച്ചതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story