Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:25 AM IST Updated On
date_range 22 Aug 2022 12:25 AM ISTപഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
ആറന്മുള: പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് അവസരമൊരുക്കി കെ.എസ്.ആർ.ടി.സി ഒരുക്കിയ തീർഥാടക പാക്കേജിന് വരവേൽപ്. ആറന്മുളയിലെത്തിയ കെ.എസ്.ആർ.ടി.സി ബസിന് പള്ളിയോട സേവാസംഘം നേതൃത്വത്തിൽ സ്വീകരണം നൽകി. നെയ്യാറ്റിൻകരയിൽനിന്ന് എത്തിയ ബസിനെ കിഴക്കേനടയിൽ പള്ളിയോട സേവാസംഘം ഓഫിസായ പാഞ്ചജന്യത്തിന് മുന്നിൽനിന്ന് ക്ഷേത്രത്തിലേക്ക് വഞ്ചിപ്പാട്ടിൻെറ അകമ്പടിയോടെ സ്വീകരിച്ചു. സെക്രട്ടറി പാർഥസാരഥി ആർ. പിള്ള, ട്രഷറർ കെ. സഞ്ജീവ് കുമാർ, ശരത് പുന്നംതോട്ടം, പി.ആർ. രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പത്തനംതിട്ട ഡി.ടി.ഒ തോമസ് മാത്യു, ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർ പ്രശാന്ത്, സോണൽ കോഓഡിനേറ്റർ അനീഷ്, ജില്ല കോഓഡിനേറ്റർ സന്തോഷ് കുമാർ, ചെങ്ങന്നൂർ എ.ടി.ഒ എ. അജിത് എന്നിവരും പങ്കെടുത്തു. PTL 12 ksrtc ബജറ്റ് ടൂറിസത്തിൻെറ ഭാഗമായി ആറന്മുളയിൽ എത്തിയ ബസിന് നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story