Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:25 AM IST Updated On
date_range 22 Aug 2022 12:25 AM ISTആരെബിൾ ലാൻഡ് ഭാഗത്ത് കലുങ്ക് നിർമിക്കണമെന്ന്
text_fieldsbookmark_border
കോന്നി: കൊക്കാതോട് ആരെബിൾ ലാൻഡിൽ റോഡിലെ ചപ്പാത്തിൽ കലുങ്ക് നിർമിക്കണമെന്ന ആവശ്യം ശക്തം. കലേലി-കൊക്കാതോട് റോഡിൽ ആരെബിൾ ലാൻഡിൽ ചപ്പാത്ത് ഉള്ളിടത്ത് റോഡിനു കുറുകെയുള്ള തോട്ടിൽനിന്നും മഴക്കാലത്ത് ശക്തമായരീതിയിൽ ഒഴുക്ക് ഉണ്ടാവാറുണ്ട്. ഈ സമയങ്ങളിൽ റോഡിൽ വലിയ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ മഴക്കാലത്ത് ഉയരുന്ന വെള്ളം വീടുകളിലേക്കും കയറുന്നത് പതിവാണ്. റോഡിലെ ഈ ഭാഗത്ത് ക്രാഷ് ബാരിയറും സ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story