Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:25 AM IST Updated On
date_range 22 Aug 2022 12:25 AM ISTറാന്നി മണ്ഡലത്തിൽ യാത്രക്ലേശം: യോഗം വിളിച്ച് എം.എൽ.എ
text_fieldsbookmark_border
റാന്നി: നിയോജകമണ്ഡലത്തിൽ യാത്രക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലേക്ക് കൂടുതൽ ബസ് സർവിസുകൾ തുടങ്ങും. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിൻെറയും കെ.എസ്.ആർ.ടി.സി അധികൃതരുടെയും സ്വകാര്യ ബസ് ഉടമകളുടെയും യോഗം പ്രമോദ് നാരായണൻ എം.എൽ.എ വിളിച്ചുചേർത്തു. യാത്രക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് റൂട്ടുകൾ പുനർനിർണയിക്കാൻ സ്വകാര്യ ബസുടമകളെ ചേർത്ത് ബന്ധപ്പെട്ട വകുപ്പുകൾ പ്രത്യേകം യോഗം ചേരും. കോവിഡ് കാലത്തിനുശേഷം ഉൾനാടൻ പ്രദേശങ്ങളിൽ സർവിസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ സർവിസ് നിർത്തിയത് ഈ പ്രദേശങ്ങളിൽ യാത്രക്ലേശത്തിന് ഇടയാക്കി. ഉദ്യോഗസ്ഥരെയും വിദ്യാർഥികളെയും തൊഴിലാളികളെയും ഇത് പ്രതിസന്ധിയിലാക്കി. നിർത്തിവെച്ച സർവിസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടു. ഓണക്കാലത്തിന് മുമ്പ് എല്ലാ പ്രദേശങ്ങളിലേക്കും സർവിസുകൾ ആരംഭിച്ച് യാത്രക്ലേശം ഇല്ലാതാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story