Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബ്ദമില്ലാത്തവരുടെ...

ശബ്ദമില്ലാത്തവരുടെ ശബ്ദമായി വൈ.എം.സി.എകൾ മാറണം -മന്ത്രി വീണ ജോർജ്

text_fields
bookmark_border
പത്തനംതിട്ട: ശബ്ദമില്ലാത്തവരുടെ ശബ്ദമായി വൈ.എം.സി.എകൾ മാറണമെന്ന്​ മന്ത്രി വീണ ജോർജ്. പത്തനംതിട്ട വൈ.എം.സി.എയുടെ ചാരിറ്റി പദ്ധതിയുടെ ഉദ്‌ഘാടനം നിർഹിക്കുകയായിരുന്നു മന്ത്രി. വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്‍റ്​ ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു. ഇൻ സൈറ്റ് മിഷൻ ഡയറക്ടർ സുനിൽ ഡി. കുരുവിള മുഖ്യസന്ദേശം നൽകി. സബ് റീജനൽ ചെയർമാൻ ബാബുജി കോശി, ഷാർജ വൈ.എം.സി.എ മുൻ സെക്രട്ടറി അലക്സ്‌ വർഗീസ്, മുൻ സബ് റീജനൽ ചെയർമാൻമാരായ ജോർജ് ഫിലിപ്, കെ.വി. തോമസ്, ടി.എസ്. തോമസ്, സുനിൽ പി. എബ്രഹാം, വൈ.എം.സി.എ ഭാരവാഹികളായ രാജു തോമസ്, മനോജ്‌ തെക്കേടം, അനി എബ്രഹാം, അനു മാത്യു ജോർജ് ഏബെൽ മാത്യു, ബെന്നി അജന്ത, മോൾസി സാം എന്നിവർ സംസാരിച്ചു. PTL 11 YMCA പത്തനംതിട്ട വൈ.എം.സി.എ നേതൃത്വത്തിലെ ചാരിറ്റി പ്രോജക്ടി‍ൻെറ ഉദ്‌ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കുന്നു പാരിസ്ഥിതിക ആഘാതപഠനം നടത്തണം പത്തനംതിട്ട: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിൽ സർക്കാർ ഇടപെടണമെന്നും തീരമേഖലയുടെ തകർച്ചക്ക് കാരണമായ പദ്ധതി നിർത്തിവെക്കണമെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി. തീരശോഷണം ഉൾപ്പെടെയുള്ള കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ഇപ്പോൾ തന്നെ പ്രദേശം മാറിക്കഴിഞ്ഞ സാഹചര്യത്തിൽ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും ജില്ല സെക്രട്ടറി റെജി മലയാലപ്പുഴ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story