Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിറപുത്തരിയായി...

നിറപുത്തരിയായി നിറഞ്ഞത്​ ക്ഷേത്ര മുറ്റത്തെ നെല്ല്

text_fields
bookmark_border
നിറപുത്തരിയായി നിറഞ്ഞത്​ ക്ഷേത്ര മുറ്റത്തെ നെല്ല്
cancel
അടൂർ: ഇളമണ്ണൂർ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള നിറപുത്തരി ചടങ്ങിനായുള്ള നെല്ല് മുറ്റത്തു തന്നെ കൃഷിചെയ്തു. ക്ഷേത്രം ഭരണസമിതി കഴിഞ്ഞ ഏപ്രിലിൽ ഏനാദിമംഗലം അസി. കൃഷിഓഫിസർ മനോജ് മാത്യുവി‍ൻെറ സഹായത്തോടെ കൃഷിയിറക്കിയിരുന്നു. കൃത്യമായി പരിപാലിച്ച് ചിങ്ങം ആയപ്പോൾ കതിരുകൾ പാകമായി . ഞായറാഴ്ച രാവിലെ ഒമ്പതിന് കൊയ്ത്തു നടത്തി. മേൽശാന്തി വിനോദ് എൻ. പോറ്റി നിറപുത്തരിക്ക് കാർമികത്വം വഹിച്ചു. സമീപ പ്രദേശങ്ങളിൽനിന്ന്​ കതിരുകൾ കിട്ടാനില്ലാത്ത സാഹചര്യത്തിലാണ് കൃഷി ഇറക്കിയത്​. ദേവസ്വം പ്രസിഡന്റ് പി. രവീന്ദ്രൻ നായർ, സെക്രട്ടറി കെ. സേതുകുമാർ, വൈസ് പ്രസിഡന്‍റ്​ പി.ജി. കൃഷ്ണകുമാർ, ട്രഷറർ കെ.എസ്. ശ്രീകാന്ത്, കരയോഗം പ്രസിഡന്‍റ്​ അഡ്വ. ബി. ഉണ്ണികൃഷ്ണൻ, കരയോഗം സെക്രട്ടറി മന്മഥൻ നായർ, ഡി. ഭാനുദേവൻ, ജി. രാജീവ്, ദേവസ്വം കമ്മിറ്റി അംഗങ്ങളായ ജെ. വേണുഗോപാലൻപിള്ള, കൃഷ്ണൻ നായർ, വിജയകുമാർ, രാധാകൃഷ്ണൻ, അർജുൻ, അരവിന്ദ്, അനിൽകുമാർ, സുമേഷ് എന്നിവർ പങ്കെടുത്തു. --------- PTL ADR Koythu ഇളമണ്ണൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിറപുത്തരിക്കായി നെല്ല് വിളവെടുത്തപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story