Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹരിതമിത്രം സ്മാർട്ട്...

ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്​ സിസ്റ്റവുമായി പത്തനംതിട്ട നഗരസഭ

text_fields
bookmark_border
പത്തനംതിട്ട: സമ്പൂർണ മാലിന്യമുക്ത കേരളത്തിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരള സർക്കാർ നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്​ സിസ്റ്റം നഗരസഭയിൽ നടപ്പാക്കി. ജില്ലയിൽ ആദ്യമായി നഗരസഭയിലാണ് പൈലറ്റായി തുടങ്ങുന്നത്. പത്തനംതിട്ട നഗരസഭയിൽ 16ാം വാർഡാണ് പൈലറ്റ് വാർഡായി തെരഞ്ഞെടുത്തിരിക്കുന്നത്. ജോയന്‍റ്​ ആർ.ടി.ഒ ബി. അജി കുമാറി‍ൻെറ വീട്ടിൽ ആദ്യ ക്യു.ആർ കോഡ് പതിപ്പിച്ച് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ്, സെക്രട്ടറി ഷെർലാ ബീഗം, ഹെൽത്ത് സൂപ്പർവൈസർ വൈ. മുഹമ്മദ്‌ ഫൈസൽ, അനീസ് പി. മുഹമ്മദ്, സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സിനി, ദീപു രാഘവൻ, സുജിത എസ്​. പിള്ള തുടങ്ങിയവർ പങ്കെടുത്തു. കൃത്യമായ ഇടവേളകളിൽ എല്ലാ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഹരിതകർമ സേനാംഗങ്ങൾ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും ഏതെല്ലാം വീടുകളിൽനിന്ന് അജൈവമാലിന്യം നൽകുന്നില്ലെന്ന് മനസ്സിലാക്കാനും യൂസർ ഫീ നൽകാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവ മനസ്സിലാക്കാനുമുള്ള സൗകര്യം ഈ ആപ്പിൽ ലഭ്യമാണ്. ഓരോ വീട്ടുകാർക്കും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പരാതികൾ ഫോട്ടോ സഹിതം നഗരസഭയിൽ അറിയിക്കാനും സാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story