Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി...

കാട്ടുപന്നി ആക്രമണത്തിൽ ടാപ്പിങ്​ തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border
കാട്ടുപന്നി ആക്രമണത്തിൽ ടാപ്പിങ്​ തൊഴിലാളിക്ക് പരിക്ക്
cancel
വടശേരിക്കര: ടാപ്പിങ്​ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളിക്ക്​ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്​. പെരുനാട് മാമ്പാറ മട്ടയ്ക്കൽ രാജനാണ്​ പരിക്കേറ്റത്​.​ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലുകൾക്ക്​ പൊട്ടലും ശരീരമാസകലം മുറിവുകളുമുണ്ട്. കാവനാൽ ക്ഷേത്രത്തിന്​ സമീപ തോട്ടത്തിൽ ടാപ്പിങ്​ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞായറാഴ്ച ഉച്ചക്ക്​ 11 മണിക്കാണ്​ അപകടം. തൊട്ടടുത്ത തോട്ടത്തിലെ തൊഴിലാളികളും തോട്ടമുടമയും ചേർന്ന്​ രാജനെ പെരുനാട് ആശുപത്രിയിലെത്തിച്ചു. തുടർന്ന്​ പത്തനംതിട്ട ജനറൽ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. -- പടം : പരിക്കേറ്റ രാജൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story