Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:15 AM IST Updated On
date_range 22 Aug 2022 12:15 AM ISTവിൽപനക്ക് കൊണ്ടുവന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ
text_fieldsbookmark_border
പത്തനംതിട്ട: കഞ്ചാവുമായി സ്ത്രീയെ പിടികൂടി. അടൂർ ഏനാദിമംഗലം മാരൂർ വടക്കേ ചരുവിളവീട്ടിൽ സുജാതയാണ് (57) അറസ്റ്റിലായത്. ഞയറാഴ്ച രാവിലെ ഓട്ടോയിൽ പത്തനാപുരത്തുനിന്ന് അടൂർ ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം ചാങ്കൂർ കല്ലുവിള ജങ്ഷനിൽ പിടികൂടുകയായിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 250 ഗ്രാമിലധികം കഞ്ചാവ് കണ്ടെടുത്തു. ഇവരുടെ മൂത്തമകൻ സൂര്യലാൽ പത്തിലധികം കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടിരുന്നു. രണ്ടാമത്തെ മകൻ ചന്ദ്രലാൽ വധശ്രമക്കേസിൽ ഉൾപ്പെട്ടയാളുമാണ്. കഞ്ചാവിൻെറ ഉറവിടംസംബന്ധിച്ച കൂടുതൽ കാര്യങ്ങളെപ്പറ്റി പൊലീസ് അന്വേഷിച്ചു വരുകയാണ്. PTL 14 PRATHI sujatha സുജാത

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story