Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോൺഗ്രസ് ശക്തമായ...

കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തും -ആന്‍റോ ആന്‍റണി എം.പി

text_fields
bookmark_border
പത്തനംതിട്ട: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശീയതലത്തിൽ കോൺഗ്രസിന് ഏറ്റവും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. 'ഇന്ത്യയെ ഒന്നിപ്പിക്കുക' മുദ്രാവാക്യം ഉയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലതല സ്വാഗതസംഘ രൂപവത്​കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താഴെതട്ടിൽനിന്നും പ്രവർത്തനങ്ങൾ തുടങ്ങാനും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കാനും ശിൽപശാലകൾ ഒരുക്കാനും തീരുമാനിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, മുൻ ഡി.സി.സി പ്രസിഡന്‍റുമാരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ്​, മുൻ മന്ത്രി പന്തളം സുധാകരൻ, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറിമാരായ എൻ. ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ, ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, കാട്ടൂർ അബ്ദുൽ സലാം, സുനിൽ എസ്. ലാൻ, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി, റോജി പോൾ സാനിയേൽ, എൻ.സി. മനോജ്, രാജേഷ് ചാത്തങ്കരി, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ ജ്യോതിഷ് കുമാർ മലയാലപ്പുഴ, തോപ്പിൽ ഗോപകുമാർ, കുഞ്ഞുഞ്ഞമ്മ ജോസഫ്, അൻസർ മുഹമ്മദ്, പി.ജി. ദിലീപ്കുമാർ, എസ്. ബിനു, ഷാം കുരുവിള എന്നിവർ സംസാരിച്ചു. PTL 15 ANTO dcc ഭാരത് ജോഡോ യാത്രയുടെ സ്വാഗതസംഘം രൂപവത്​കരണത്തിനായി ഡി.സി.സി നേതൃത്വത്തിൽ സംഘടിപ്പിച്ച കൺ​വെൻഷൻ ആ​ന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story