Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.സി റോഡിൽ ടൂറിസ്റ്റ്...

എം.സി റോഡിൽ ടൂറിസ്റ്റ് ബസ് വാഹനങ്ങളിലിടിച്ച്​ ഒരാൾക്ക് പരിക്ക്

text_fields
bookmark_border
എം.സി റോഡിൽ ടൂറിസ്റ്റ് ബസ് വാഹനങ്ങളിലിടിച്ച്​ ഒരാൾക്ക് പരിക്ക്
cancel
അടൂർ: എം.സി റോഡിൽ പുതുശ്ശേരി ഭാഗത്ത് നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് വാഹനങ്ങളിലിടിച്ച് അപകടം. ബസിലെ സഹായിക്ക് പരിക്കേറ്റു. പത്തനംതിട്ടയിൽനിന്ന്​ പുതുശ്ശേരി ഭാഗത്ത് ഓഡിറ്റോറിയത്തിൽ വിവാഹ പാർട്ടിയുമായി പോയ ബസി‍ൻെറ ലോവർ ആം ഒടിഞ്ഞ് നിയന്ത്രണംവിട്ട് മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു. ബസിലെ സഹായി പന്തളം കടമ്മനിട്ട നിരവത്ത് ഹൗസിൽ രാഹുൽ കൃഷ്ണനാണ് പരിക്കേറ്റത്. മറ്റു വാഹന യാത്രക്കാർക്ക്​ പരിക്കില്ല. സ്കൂട്ടറിൽ നന്ദു എന്നയാളും കാറിൽ കുളനട രംഗവിലാസിൽ ഗിരീഷ്, ഭാര്യ ശ്രീരഞ്ജിനി, മകൻ ആദിശങ്കർ (ആറ്) എന്നിവരാണ് സഞ്ചരിച്ചിരുന്നത്. സ്കൂട്ടറും കാറും ഭാഗികമായി തകർന്നു. ഏനാത്ത് പൊലീസും അടൂർ അഗ്നിരക്ഷ നിലയം ഓഫിസർ വിനോദ് കുമാറി‍ൻെറ നേതൃത്വത്തിൽ എ.എസ്.ടി.ഒ രാമചന്ദ്രൻ, റെസ്ക്യൂ ഓഫിസർമാരായ ഐ.ആർ. അനീഷ്, എസ്. ശ്രീജിത്, എസ്. ദിനൂപ്, സന്തോഷ് ജോർജ്, ഗിരീഷ്, ഹോംഗാർഡ് സജിമോൻ, ശ്രീകുമാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. ------- PTL ADR Accident എം.സി റോഡിൽ പുതുശ്ശേരി ഭാഗത്ത് അപകടത്തിൽപെട്ട വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story