Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരാജീവ് ഗാന്ധി ജന്മദിനം...

രാജീവ് ഗാന്ധി ജന്മദിനം ആഘോഷിച്ചു

text_fields
bookmark_border
പത്തനംതിട്ട: രാജീവ് ഗാന്ധിയുടെ 78ാമത് ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അമ്പലം ജങ്​ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കേരളപ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ദിലീപ്കുമാർ പൊതീപ്പാട് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ, മുൻ മണ്ഡലം പ്രസിഡന്‍റ്​ അനിൽ വാഴുവേലിൽ, മണ്ഡലം ഭാരവാഹികളായ ശശിധരൻ നായർ പാറയരുകിൽ, മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, ജയിംസ് പരുത്തിയാനിക്കൽ, ജേക്കബ് മാത്യു, ശ്രീകുമാർ ചെറിയത്ത്, സുനിൽകുമാർ മലയാലപ്പുഴ, ബീന ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പരീക്ഷക്ക് അപേക്ഷിക്കാം പത്തനംതിട്ട: ഗവ. ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ നടക്കുന്ന എസ്.സി.വി.ടി 1,2,3,4 (സെമസ്റ്റര്‍ സപ്ലിമെന്‍ററി)പരീക്ഷയില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2014 ആഗസ്റ്റ് സെഷനില്‍ പ്രവേശനം നേടിയ ഫോര്‍ത്ത് സെമസ്റ്റര്‍ പരീക്ഷ മുമ്പ്​ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2015 ആഗസ്റ്റ് സെഷന്‍ മുതല്‍ 3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി മുമ്പ്​ പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2016 ആഗസ്റ്റ് സെഷന്‍ മുതല്‍ 2,3,4 സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ട ട്രെയിനികള്‍ക്കും 2017 ആഗസ്റ്റ് സെഷന്‍ മുതല്‍ പ്രവേശനം നേടി മുമ്പ്​ 1,2,3, 4 സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട്, തുടര്‍ച്ചയായ അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ച് അവസരങ്ങള്‍ വിനിയോഗിക്കാത്ത ട്രെയിനികള്‍ക്കും സെപ്റ്റംബര്‍ 2022ല്‍ നടക്കുന്ന എസ്‌.സി.വി.ടി സപ്ലിമെന്ററി പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ മാസം 23ന് വൈകീട്ട്​ നാലിന്​ മുമ്പ്​ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story