Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:18 AM IST Updated On
date_range 21 Aug 2022 12:18 AM ISTഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമുകള്‍
text_fieldsbookmark_border
പത്തനംതിട്ട: ഓണത്തെ വരവേല്‍ക്കാന്‍ നവീനവും വ്യത്യസ്തവുമായ വസ്ത്രങ്ങളുമായി ജില്ലയിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമുകള്‍ സജ്ജമായി. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമുള്ള വിവിധതരം വസ്ത്രങ്ങളാണ് ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ വിപണനത്തിന് എത്തിച്ചത്. ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ ഏഴുവരെ നീളുന്ന ഓണം ഖാദി മേള കാലയളവില്‍ 30 ശതമാനം കിഴിവ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് സാരികള്‍, കോട്ടണ്‍, സില്‍ക്ക് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഷര്‍ട്ടിങ്, ബെഡ് ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, കുഞ്ഞുടുപ്പുകള്‍, മുണ്ടുകള്‍, ടവലുകള്‍, കിടക്കകള്‍, തലയിണകള്‍ തുടങ്ങി വിവിധതരം ഗ്രാമ വ്യവസായ ഉൽപന്നങ്ങളുടെ വിപുല ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ഇലന്തൂര്‍, റാന്നി, അടൂര്‍, പത്തനംതിട്ട ടൗണ്‍ എന്നിവിടങ്ങളില്‍ ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസിൻെറ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണനശാലകളില്‍നിന്നും വാങ്ങാം. അംഗീകൃത സ്ഥാപനങ്ങളില്‍നിന്നല്ലാതെ ഖാദി വസ്ത്രങ്ങള്‍ വാങ്ങി വഞ്ചിതരാകരുതെന്ന് ഖാദി പ്രോജക്ട് ഓഫിസര്‍ ആര്‍.എസ്. അനില്‍കുമാര്‍ അറിയിച്ചു. ഓണക്കാലയളവില്‍ വിവിധതരം സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഷോറൂമുകള്‍: ഖാദി ഗ്രാമ സൗഭാഗ്യ, ഇലന്തൂര്‍ - ഫോണ്‍: 8113870434, ഖാദി ഗ്രാമ സൗഭാഗ്യ, പത്തനംതിട്ട - ഫോണ്‍: 9744259922, ഖാദി ഗ്രാമ സൗഭാഗ്യ, റാന്നി- ഫോണ്‍: 7907368514. ഖാദി ഗ്രാമ സൗഭാഗ്യ, അടൂര്‍- ഫോണ്‍: 9061210135. കൈത്തറി തുണിത്തരങ്ങള്‍ക്ക് ഹാന്‍ടെക്സില്‍ വിലക്കിഴിവ് പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച് ഹാന്‍ടെക്സ് ഷോറൂമുകളിൽ കൈത്തറി തുണിത്തരങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഹാന്‍ടെക്സ് ഷോറൂമുകളില്‍നിന്ന് കൈത്തറി തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനം റിബേറ്റ് ലഭിക്കും. ഏതെങ്കിലും ബാങ്കിൻെറ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തുണിത്തരങ്ങള്‍ വാങ്ങുമ്പോള്‍ 10 ശതമാനം അധിക വിലക്കിഴിവും ലഭിക്കും. പത്തനംതിട്ട ജില്ലയില്‍ ഹാന്‍ടെക്സിന് നാല് ഷോറൂമാണുള്ളത്. പത്തനംതിട്ട കോളജ് റോഡ്, അടൂര്‍ സെന്‍ട്രല്‍ ജങ്ഷന്, തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള നഗരസഭ കോംപ്ലക്സ്, പന്തളം പഞ്ചായത്ത് ഷോപ്പിങ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇ-ക്രെഡിറ്റ് പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ പൊതുമേഖല/ബാങ്ക് ജീവനക്കാര്‍ക്ക് 10,000 രൂപ വരെ തവണ വ്യവസ്ഥയില്‍ തുണിത്തരങ്ങള്‍ വാങ്ങാം. അഞ്ച് മാസമാണ് തിരിച്ചടവ് കാലാവധി. ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ട് മാസത്തവണകള്‍ അടക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story