Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളത്ത് എസ്.എഫ്.ഐ,...

പന്തളത്ത് എസ്.എഫ്.ഐ, എ.ബി.വി.പി നേതാക്കളുടെ വീടുകൾക്കുനേരെ കല്ലേറ്

text_fields
bookmark_border
പന്തളം: പന്തളത്ത് എസ്.എഫ്.ഐ നേതാവി‍ൻെറ വീടിനും പിന്നാലെ എ.ബി.വി.പി നേതാവി‍ൻെറ വീടിനും നേരെ​ കല്ലേറ്​. പന്തളം എൻ.എസ്.എസ് കോളജിൽ ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തി‍ൻെറ തുടർച്ചയാണ്​ സംഭവമെന്നും പറയുന്നു​. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ കടയ്ക്കാട് എ.എം. ഹൗസിൽ സൽമാൻ സക്കീറി‍ൻെറയും എൻ.എസ്.എസ് കോളജിലെ എ.ബി.വി.പി യൂനിറ്റ് പ്രസിഡന്‍റ്​ തോന്നല്ലൂർ പട്ടതോട്ടിൽ ഗീതാഞ്ജലിയിൽ കൃഷ്​ണ പ്രസാദി‍ൻെറ വീടുകൾക്കു നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 12.15ന് സൽമാൻ സക്കീറിന്റെ വീടി‍ൻെറ മുകൾ നിലയിലെ ജനൽച്ചില്ലുകൾ ആക്രമണത്തിൽ തകർന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. പിന്നീട് രാത്രി 1.30ഓടെ കൃഷ്ണപ്രസാദി‍ൻെറ വീടിന് നേരെയും ആക്രമണമുണ്ടാകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക്​ എൻ.എസ്.എസ് കോളജിൽ പുതുതായി എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാൻ ഇരു വിദ്യാർഥി സംഘടനകളും ഹെൽപ് ഡെസ്ക് ആരംഭിച്ചിരുന്നു. ഇതേച്ചൊല്ലി എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായി. പന്തളം പൊലീസ് സ്ഥലത്തെത്തി സംഘർഷത്തിന് അയവ് വരുത്തിയിരുന്നു. പിന്നീടാണ് രാത്രിയോടെ വീടുകൾക്കുനേരെ കല്ലേറുണ്ടായത്. സൽമാൻ സക്കീറി‍ൻെറ വീടിനുനേരെ നടന്ന ആക്രമണത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് എസ്.എഫ്.ഐ ഏരിയ കമ്മിറ്റി ആരോപിച്ചു. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോട്ടോ: ആക്രമണത്തിൽ ജനൽച്ചില്ലുകൾ തകർന്ന എസ്.എഫ്.ഐ നേതാവ് സൽമാൻ സക്കീറി‍ൻെറ വീട് 2 എ.ബി.വി.പി യൂനിറ്റ് പ്രസിഡന്‍റ്​ കൃഷ്ണപ്രസാദി‍ൻെറ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story