Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:34 AM IST Updated On
date_range 20 Aug 2022 12:34 AM ISTപ്രതിഷേധ ധർണ
text_fieldsbookmark_border
മല്ലപ്പള്ളി: വെള്ളയിൽ പ്രവർത്തിക്കുന്ന ജില്ല ഹോമിയോ ആശുപത്രിയിൽ ഉച്ചക്ക് ശേഷവും ഒ.പിയിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക, വർധിപ്പിച്ച ഒ.പി ടിക്കറ്റ് നിരക്ക് കുറവ് ചെയ്യുക, ശുചീകരിക്കാത്ത ജലം കിടപ്പ് രോഗികൾക്ക് നൽകുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ നടത്തി. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വിജയൻ വെള്ളയിൽ അധ്യക്ഷത വഹിച്ചു. തോമസ് മാത്യൂ പുത്തേട്ട്, അസീസ് ചുങ്കപ്പാറ, മെറിൻ മാത്യൂ, ജിതിൻ പുളിക്കൽ, സജ്ജാദ് ഖാൻ, നിജാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story