Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്​.വൈ.എസ് ജില്ല...

എസ്​.വൈ.എസ് ജില്ല സാന്ത്വന കേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
പത്തനംതിട്ട: എസ്​.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശത അനുഭവിക്കുന്നവർക്കും കിടപ്പുരോഗികൾക്കും സഹായകമാകുന്ന വീൽചെയർ, വാട്ടർബെഡ്, എയർ ബെഡ്, ബാക്ക് റെസ്റ്റ് കട്ടിൽ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായി ലഭ്യമാക്കുന്ന എസ്​.വൈ.എസ് ജില്ല സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു. ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. എസ്​.വൈ.എസ് സംസ്ഥാന സാന്ത്വനം പ്രസിഡന്‍റ്​ ഡോ. അബ്ദുസ്സലാം മുസ്‌ലിയാർ ദേവർശ്ശോല മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ്​ അഷ്റഫ് അലങ്കാർ അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ മദനി, എ.പി. മുഹമ്മദ് അഷ്ഹർ, സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി, സുധീർ വഴിമുക്ക്, അബ്ദുസ്സലാം സഖാഫി, എ.എം. ഇസ്മായിൽ, റിജിൻഷാ കോന്നി, കോയ പത്തനംതിട്ട എന്നിവർ സംസാരിച്ചു. PTL 11 ANTO എസ്​.വൈ.എസ് ജില്ല സാന്ത്വന കേന്ദ്രം പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story