Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:17 AM IST Updated On
date_range 20 Aug 2022 12:17 AM ISTകൺവെൻഷൻ സെന്റർ ഉദ്ഘാടനം നാളെ
text_fieldsbookmark_border
തിരുവല്ല: അന്തർദ്ദേശീയ നിലവാരത്തിൽ തിരുവല്ല ഇടിഞ്ഞില്ലത്ത് നിർമിച്ച വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. രാവിലെ 9.30ന് കൺവെൻഷൻ സെന്ററിൽ ചേരുന്ന സമ്മേളനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി. അധ്യക്ഷത വഹിക്കും. കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. പെരിയാർ ഹാൾ മന്ത്രി വി.എൻ. വാസവനും നിള ഹാൾ മന്ത്രി വീണ ജോർജും പമ്പാ ഹാൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും കബനീ ഹാൾ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപനും കോൺഫറൻസ് ഹാൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജീവകാരുണ്യ പദ്ധതികൾ മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യനും ഉദ്ഘാടനം ചെയ്യും. ലോഗോ പ്രകാശനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കും. സിനിമ സംവിധായകൻ ബ്ലെസി വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തും. ആദ്യ ബുക്കിങ് കോലഞ്ചേരി ക്രിസ്ത്യൻ മെഡിക്കൽ കോളജ് ചെയർമാൻ ബാബു പോൾ നിർവഹിക്കും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകൾ സംഗമിക്കുന്ന എം.സി. റോഡരികിൽ ഇടിഞ്ഞില്ലത്താണ് 11 ഏക്കർ സ്ഥലത്ത് 75,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ വിജയ ഇന്റർനാഷനൽ കൺവെൻഷൻ സെന്റർ. ഇവിടെ ഒരേസമയം രണ്ട് ഹെലികോപ്ടറുകൾക്ക് പറന്നിറങ്ങാവുന്ന രണ്ട് ഹെലിപ്പാഡുകളും രണ്ടായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
