Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:14 AM IST Updated On
date_range 20 Aug 2022 12:14 AM ISTപത്തനംതിട്ട റേഡിയോ നിലയം ഓണത്തിന്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയുടെ അഭിമാന പദ്ധതിയായ റേഡിയോ നിലയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. കഴിഞ്ഞദിവസം അസി. ഡയറക്ടർ ഒ.വി. വർഗീസിന്റെ നേതൃത്വത്തിൽ എഫ്.എം ആന്റിന സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി. നിലയത്തിൽ സ്ഥാപിക്കാനുള്ള ട്രാൻസ്മിറ്റർ ഡൽഹിയിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ പത്തനംതിട്ടയിൽ എത്തിച്ചേരും. ഓണനാളുകളിൽ പ്രക്ഷേപണം ആരംഭിക്കാനാണ് ശ്രമമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. സ്ഥലം സന്ദർശിച്ച എം.പി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, ഒ.വി. വർഗീസ്, വനജകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. --------------------------- നിലക്കലിലെ ടോൾ പിരിവ്; ബി.ജെ.പി പ്രതിഷേധിച്ചു പത്തനംതിട്ട: നിലക്കലിൽ തീർഥാടകരുടെ വാഹനങ്ങളിൽനിന്ന് ടോൾ പിരിക്കുന്നതിനെതിരെ ബി.ജെ.പി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് ചെക്ക്പോസ്റ്റിന് സമീപത്തെ പാർക്കിങ് ഫീസാണെന്നുപറഞ്ഞ് ടോൾ പിരിക്കുന്നത്. നിലക്കലിൽ ടോൾ പിരിക്കാൻ പാടില്ലെന്ന ഹൈകോടതി ഉത്തരവിനെ മറികടന്നാണിത്. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ---------------------- യോഗം ചേരും പത്തനംതിട്ട: ജനുവരി ഒന്ന് 2023 യോഗ്യത തീയതി നിശ്ചയിച്ച് 18 വയസ്സ് പൂര്‍ത്തീകരിച്ച മുഴുവന്‍പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും നിലവിലെ പട്ടികയിലെ തെറ്റ് തിരുത്തുന്നതിനും ഒരു പോളിങ് സ്റ്റേഷനില്‍നിന്ന് മറ്റൊരു പോളിങ് സ്റ്റേഷനിലേക്ക് പേര് മാറ്റുന്നതിനും വോട്ടര്‍ ഐഡി കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യുന്നതും സംബന്ധിച്ച യോഗം ശനിയാഴ്ച വൈകീട്ട് 3.30ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story