Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:38 AM IST Updated On
date_range 19 Aug 2022 12:38 AM ISTശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു
text_fieldsbookmark_border
കോഴഞ്ചേരി: കിടങ്ങന്നൂര്‍, ആറന്മുള, കച്ചേരിപടി, പുന്നംതോട്ടം, കാഞ്ഞിരവേലി, കുറുന്താര്‍, പുന്നയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ തറയില്‍മുക്ക് ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി ആറന്മുള ക്ഷേത്ര സന്നിധിയിലെത്തി വിവിധ പരിപാടികളോടെ സമാപിച്ചു. നാരങ്ങാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് എത്തിയ ശോഭായാത്രകള്‍ നള്ളേത്ത് പടിയില്‍ സംഗമിച്ച് നാരങ്ങാനം കണമുക്ക് ധര്‍മശാസ്ത ക്ഷേത്രസന്നിധിയില്‍ സമാപിച്ചു. കോഴഞ്ചേരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ടൗണില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി കോഴഞ്ചേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. ഇലന്തൂരില്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര മാര്‍ക്കറ്റ് ജങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി. ഇലന്തൂര്‍ ഭഗവതികുന്ന് ദേവീക്ഷേത്രസന്നിധിയില്‍ സമാപിച്ചു. മാലക്കര മഹാവിഷ്ണു ക്ഷേത്രം, മഠത്തുംപടി, പുല്ലാട് കുറുങ്ങഴക്കാവ് തുടങ്ങിയ സ്ഥലങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷം വിപുലമായ പരിപാടികളോടെ നടന്നു. --------------------------------- സ്വാതന്ത്ര്യ ദിനാഘോഷം കുമ്പനാട്: നെല്ലിമല കൊച്ചാലുമൂട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കോയിപ്രം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ പി.എം. റോസ ഉദ്ഘാടനം ചെയ്തു. സുബിൻ നീറുംപ്ലാക്കൽ അധ്യക്ഷ വഹിച്ചു. ഓതറ ഷാരോൺ സഭ പാസ്റ്റർ ജോജി ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഫിലിപ്പ് ചാക്കോ, ഫിലിപ്പ് എൻ. തോമസ്, സജി തോമസ്, ലിജി നെല്ലിമല, സുനിൽ ആനപ്പാറയ്ക്കൽ, രാജു വെട്ടിത്തറ, ജോൺ വർഗീസ്, ജോമോൻ കീക്കാട്ടിൽ, സോണിയമോൾ തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story