Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:36 AM IST Updated On
date_range 19 Aug 2022 12:36 AM ISTശ്രീകൃഷ്ണ ജയന്തി ആഘോഷം
text_fieldsbookmark_border
റാന്നി: ബാലഗോകുലത്തിന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് റാന്നി, വടശ്ശേരിക്കര, പെരുനാട്, വെച്ചൂച്ചിറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മഹാശോഭായാത്രകൾ നടത്തിയത്. റാന്നിയിൽ 30 സ്ഥലങ്ങളിൽനിന്ന് എത്തിയ ശോഭായാത്രകൾ ഐത്തല ഭഗവതിക്കുന്ന് ക്ഷേത്ര ഗോപുരനടയിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരുമ്പുഴ രാമപുരം ക്ഷേത്രത്തിൽ സമാപിച്ചു. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ എന്നീ പേരുകളിലാണ് ശോഭായാത്രകൾ എത്തിയത്. കരണ്ടകത്തും പാറ, പുതുശ്ശേരിമല, പാണ്ഡ്യൻപാറ, പാലച്ചുവട്, ഉതിമൂട്, വലിയകലുങ്ക്, മന്ദിരം എന്നിവയുള്‍പ്പെടുന്ന ഗംഗയും ഇടപ്പാവൂർ, കീക്കൊഴൂർ, വിവേകാനന്ദപുരം, ബ്ലോക്കുപടി, തോട്ടമൺ, മുണ്ടപ്പുഴ ഉള്‍പ്പെടുന്ന യമുനയും വരവൂർ, പുല്ലൂപ്രം, പറക്കുളം, ശാലീശ്വരം, പുള്ളോലി ഉള്‍പ്പെടുന്ന ഗോദാവരിയും മുക്കാലുമൺ, കരികുളം, മോതിരവയൽ, ഇട്ടിയപ്പാറ ഉള്‍പ്പെടുന്ന സരസ്വതിയും അലിമുക്ക്, വലിയകുളം, ജണ്ടായിക്കൽ, ചെറുകുളഞ്ഞി, പരുത്തിക്കാവ്, ഐത്തല, ഭഗവതികുന്ന് എന്നിവ ഉള്‍പ്പെടുന്ന നര്‍മദ ശോഭായാത്രകളും വൈകീട്ട് ഭഗവതിക്കുന്നില്‍ സംഗമിച്ചു. തുടർന്ന് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി രാമപുരം ക്ഷേത്രത്തിൽ മഹാശോഭായാത്രയായി സമാപിച്ചു. ക്ഷേത്രങ്ങളില്‍ ഘോഷയാത്രകള്‍ക്കുശേഷം ഉറിയടി, ഭജന, ശ്രീകൃഷ്ണ കലാസന്ധ്യ, സാംസ്കാരിക സമ്മേളനം എന്നിവയും നടന്നു. പേഴുംപാറ, കുമ്പളത്താമൺ, കടമാൻകുന്ന്, മാടമൺ, പെരുമ്പേക്കാവ്, ചമ്പോൺ, അമ്പാടി, കൊമ്പനോലി, തെക്കുംമല, തലച്ചിറ എന്നിവിടങ്ങളിൽനിന്ന് എത്തിയ ശോഭായാത്രകൾ വൈകീട്ട് വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി ചെറുകാവ് ക്ഷേത്രത്തിൽ സമാപിച്ചു. പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്ത ക്ഷേത്രം, മഠത്തുംമൂഴി ശ്രീനാരായണഗുരു ക്ഷേത്രം, കുറുങ്ങാൽ ശാസ്ത-ദേവീ ക്ഷേത്രം, മുറിത്താന്നിക്കൽ ശ്രീദുർഗ ക്ഷേത്രം, പുതുക്കട ഭദ്രകാളി ക്ഷേത്രം, കൂനംകര ശബരി ശരണാശ്രമം, കക്കാട് യോഗമയാനന്ദാശ്രമം, ളാഹ അമ്മൻകോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി പെരുനാട് ചന്തയിലെത്തി തിരികെ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിൽ സമാപിച്ചു. കുന്നം, നൂറോക്കാട് ധർമശാസ്ത ക്ഷേത്രം, കൂത്താട്ടുകുളം, വാകമുക്ക് ധർമശാസ്ത ക്ഷേത്രം, വെച്ചൂച്ചിറ, അച്ചടിപാറ എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ വെച്ചൂച്ചിറ ചന്ത ജങ്ഷനിൽ സംഗമിച്ചു. തുടർന്ന് കുന്നം ദേവീക്ഷേത്രത്തിൽ സമാപിച്ചു. ptl rni _1 jayanthi റാന്നിയിൽ നടന്ന ശോഭായാത്ര
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
