Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാതന്ത്ര്യദിന സദസ്സ്

സ്വാതന്ത്ര്യദിന സദസ്സ്

text_fields
bookmark_border
പത്തനംതിട്ട: 'സ്വാതന്ത്ര്യം ജന്മാവകാശം ജന്മനാടിനായി ഒന്നിക്കാം' ശീർഷകത്തിൽ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ പത്തനംതിട്ട മേഖല സംഘടിപ്പിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അബ്ദുസ്സമീഹ്​ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് മൗലവി സ്വാഗതം പറഞ്ഞു. കുലശേഖരപതി ചീഫ് ഇമാം സ്വാലിഹ് മൗലവി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ പത്തനംതിട്ട ടൗൺ മുസ്​ലിം ജമാഅത്ത് പ്രസിഡന്റ് എച്ച്. ഷാജഹാനും ജില്ല ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് യൂസഫ് മോളൂട്ടിയും ആദരിച്ചു. സംസ്ഥാന സെക്രട്ടറി സി.എച്ച്. സൈനുദ്ദീൻ മൗലവി അലവൻസ് വിതരണം ഉദ്ഘാടനം ചെയ്തു. മേഖല പൊതുയോഗം പത്തനംതിട്ട ജുമാമസ്ജിദ്​ ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. അടിവാട് അഹമ്മദ് കബീർ മൗലവി അധ്യാപക പരിശീലന ക്ലാസെടുത്തു. എച്ച്.​എം. ഹനീഫ മൗലവി, അബ്ദുൽ ഖാദർ മൗലവി, സ്വാലിഹ് നാരങ്ങാനം, സാദിഖ് മുസ്‌ലിയാർ​, ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story