Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:15 AM IST Updated On
date_range 19 Aug 2022 12:15 AM ISTസ്മാർട്ട് അംഗൻവാടി ഉദ്ഘാടനം
text_fieldsbookmark_border
പത്തനംതിട്ട: നഗരസഭ കുമ്പഴ നോർത്ത് 82ാം നമ്പർ സ്മാർട്ട് അംഗൻവാടി നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കലയിലൂടെ പഠനം എന്ന ആശയത്തിൽ ചുവർചിത്രങ്ങളും പൂർണമായും ശീതീകരിച്ച പഠനമുറിയും പുതിയ കളിയുപകരണങ്ങളും അടക്കം 10 ലക്ഷം രൂപ മുടക്കിയാണ് നവീകരിച്ച് സ്മാർട്ട് അംഗൻവാടിയാക്കിയത്. കുട്ടികൾക്ക് പഠനത്തോടൊപ്പം ആനന്ദവും നൽകാൻ അനിമേഷൻ ചിത്രങ്ങളിലൂടെയുള്ള പഠനരീതിയാണിവിടെ. വാർഡിലെ പൊതുപ്രവർത്തനങ്ങൾക്ക് ഉതകുംവിധം കോൺഫറൻസ് ഹാളും സി.സി ടി.വി അടക്കമുള്ള സംവിധാനങ്ങളും മുകൾ നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിരമണിയമ്മ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജെറി അലക്സ്, അംബിക വേണു, പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, കൗൺസിലർമാരായ എ. അഷ്‌റഫ്, വിമല ശിവൻ, ഷീല, സുജ അജി, ആനി സജി, ഷൈലജ, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, കമ്യൂണിറ്റി കൗൺസിലർ രാജു സി. നായർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story