Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

text_fields
bookmark_border
കോന്നി: കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും കലഞ്ഞൂർ, അതിരുംകൽ സർവിസ് സഹകരണ ബാങ്കുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. മികച്ച കർഷകരെ ആദരിക്കൽ, കാർഷിക ക്വിസ് മത്സരത്തിൽ വിജയികളായവരെ ആദരിക്കൽ, അവാർഡ് വിതരണം എന്നിവ നടന്നു. കൃഷി മന്ത്രിയുടെ കൃഷി ദർശൻ പരിപാടിയുടെ പ്രചാരണാർഥം കാർഷിക വിളംബര ജാഥയും നടന്നു. യോഗം ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്​സൻ ബീന പ്രഭ ഉദ്​ഘാടനം ചെയ്തു. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ കാർഷിക മേഖലകളിൽ മികച്ച വിജയം കൈവരിച്ച . പറക്കോട് ബ്ലോക്ക് പഞ്ചായത്ത്​ കൃഷി അസിസ്റ്റന്‍റ്​ ഡയറക്ടർ റോഷൻ ജോർജ് കാർഷിക സെമിനാർ ഉദ്​ഘാടനം ചെയ്തു. ജൈവ സമ്മിശ്ര കൃഷി രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ ലനു പീറ്റർ ക്ലാസ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story