Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏഴംകുളം കനാൽ നിവാസികൾ...

ഏഴംകുളം കനാൽ നിവാസികൾ കെ.ഐ.പി ഓഫിസിന് മുന്നിൽ സമരം നടത്തി

text_fields
bookmark_border
ഏഴംകുളം കനാൽ നിവാസികൾ കെ.ഐ.പി ഓഫിസിന് മുന്നിൽ സമരം നടത്തി
cancel
അടൂർ: കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ കനാൽ മിച്ചഭൂമി നിവാസികൾ കല്ലട ജലസേചന പദ്ധതി അടൂർ ഓഫിസിലേക്ക് മാർച്ച് നടത്തി. ഏഴംകുളം വില്ലേജ് പരിധിയിലെ കെ.ഐ.പി മിച്ചഭൂമിയിൽ വർഷങ്ങളായി വീട് വെച്ച് താമസിച്ചു വരുന്നവർക്ക് ഉദ്യോഗസ്ഥർ കുടിയൊഴിപ്പിക്കലിന് നോട്ടീസ് നൽകിയിരിക്കുകയാണ്. യൂനിയൻ ഏഴംകുളം, ഏഴംകുളം തെക്ക് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ്​ സമരം നടത്തിയത്. കെ.ഐ.പി അടൂർ അസി.​ എൻജിനീയറുടെ ഓഫിസിന് മുന്നിൽ നടത്തിയ സമരം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏഴംകുളം തെക്ക് മേഖല സെക്രട്ടറി ലിജി ഷാജി അധ്യക്ഷത വഹിച്ചു. ജില്ല ജോ.​ സെക്രട്ടറി എസ്. ഷിബു, കൊടുമൺ ഏരിയ സെക്രട്ടറി എസ്.സി. ബോസ്, ജില്ല കമ്മിറ്റിയംഗങ്ങളായ വിജു രാധാകൃഷ്ണൻ, ഷൈജ ഓമനക്കുട്ടൻ, മേഖല കമ്മിറ്റിയംഗം ജയ്സൺ, ഗീത ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കെ.ഐ.പി മിച്ചഭൂമിയിൽ താമസിക്കുന്നവരെ കുടിയിറക്കരുതെന്ന്​ ആവശ്യപ്പെട്ട്​ യൂനിയൻ ജില്ല സെക്രട്ടറിയുടെ നേതൃത്വത്തിൽ അസി. എൻജിനീയർക്ക് നിവേദനം നൽകി. PTL ADR KSKTU കെ.ഐ.പി അടൂർ അസി. എൻജിനീയറുടെ ഓഫിസിന് മുന്നിൽ നടത്തിയ സമരം കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story