Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:25 AM IST Updated On
date_range 18 Aug 2022 12:25 AM ISTവിദ്യാർഥി കർഷക അവാർഡ് ആർഷക്ക്
text_fieldsbookmark_border
അടൂർ: കാർഷിക വികസന ക്ഷേമ വകുപ്പും പള്ളിക്കൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തിയ കർഷക ദിനാചരണത്തിന്‍റെ ഭാഗമായി പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാർഥി കർഷക അവാർഡിന് ആർഷ ആർ. രാജ് അർഹയായി. പഴകുളം കെ.വി.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയും പെരിങ്ങനാട് ചാല പൈനുംവിളയിൽ ആർ. രതീഷ് -രാജി ദമ്പതികളുടെ മൂത്ത മകളുമാണ്. ഔഷധ തോട്ട നിർമാണം, ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി, പരിസ്ഥിതി സംരക്ഷണാർഥം പഴയ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് അവയിൽ പാഴ് വസ്തുക്കളായ കടലാസ്, വാഴക്കച്ചി, ഉണക്ക പുല്ല് ഇവയിൽ കൂൺ കൃഷി എന്നിവ ചെയ്തതിനാണ് ഈ അംഗീകാരം. വംശനാശ ഭീഷണി നേരിടുന്ന പച്ചിലപാറൻ എന്ന അപൂർവയിനം തവളയെ ഈയിടെ വീട്ടിലെ മീൻ വളർത്തൽ കുളത്തിനരികെ കണ്ടെത്തിയതും ആർഷയാണ്. PTL ADR Award ആർഷ ആർ. രാജ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story