Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആംബുലൻസിൽ രോഗി...

ആംബുലൻസിൽ രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപ​ത്രിക്ക്​ മുന്നിൽ സമരപരമ്പര

text_fields
bookmark_border
ആംബുലൻസിൽ രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപ​ത്രിക്ക്​ മുന്നിൽ സമരപരമ്പര
cancel
തിരുവല്ല: താലൂക്ക്​ ആശുപത്രിയിൽനിന്ന്​ ആരോഗ്യവകുപ്പി‍ൻെറ ആംബുലൻസിൽ ആ​ലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയ രോഗി മരിക്കാനിടയായ സംഭവത്തിൽ ആശുപ​ത്രിക്ക്​ മുന്നിൽ സമരപരമ്പര. ശ്വാസം മുട്ടലിനെ തുടർന്ന്​ ചികിത്സ തേടിയെത്തിയ തിരുവല്ല പടിഞ്ഞാറേ വെൺപാല പുത്തൻതുണ്ടിയിൽ വീട്ടിൽ കെ.ഡി. രാജനാണ്​ (63) ഞായറാഴ്ച രാത്രി 12 മണിയോടെ മരിച്ചത്. സംസ്​കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്തി. രോഗി മരിച്ചത് ആരോഗ്യവകുപ്പി‍ൻെറ കുറ്റകരമായ അനാസ്ഥയാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്​ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ്​ ആർ. ജയകുമാർ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി മുഖ്യപ്രഭാഷണം നടത്തി. സാറാമ്മ ഫ്രാൻസിസ്, ശോഭ വിനു, ലൈജു എം.സക്കറിയ, റജിനോൾഡ്‌ വർഗീസ്, സജി എം.മാത്യു, കെ.പി. രഘുകുമാർ, തോമസ് കോവൂർ, രാജേഷ് മലയിൽ, പ്രദീപ്കുമാർ, എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയ​ൻ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോ. കൺവീനർ സജീഷ് കോട്ടയം ഉദ്ഘാടനം ചെയ്തു. തിരുവല്ല യൂനിയൻ പ്രസിഡന്റ്‌ ബിജു കെ.എ. ഇരവിപേരൂർ യോഗത്തിൽ അധ്യക്ഷതവഹിച്ചു. യൂനിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യമന്ത്രിയുടെയും വകുപ്പി‍ൻെറയും അനാസ്ഥക്കെതിരെ ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ്​ വിജയകുമാർ മണിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അനീഷ് കെ.വർക്കി അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story