Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവള്ളിക്കോട് റോഡിലെ...

വള്ളിക്കോട് റോഡിലെ അപകടാവസ്ഥ; പൊതുമരാമത്ത്​ വിജിലൻസ് അന്വേഷിക്കും

text_fields
bookmark_border
പൊതുമരാമത്ത്​ വിജിലൻസ് അന്വേഷിക്കും കോന്നി: കോന്നി-ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിൽ ഉണ്ടായ കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുടെയും അപാകതകൾ ചൂണ്ടിക്കാട്ടി കെ.യു. ജനീഷ്​കുമാർ എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകി. പലതവണ യോഗം ചേർന്നും നേരിട്ട് സ്ഥലത്തെത്തിയും റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കാതിരുന്ന കരാർ കമ്പനിയും ഉദ്യോഗസ്ഥരുമാണ് അപകടത്തി‍ൻെറ ഉത്തരവാദികളെന്നും എം.എൽ.എ മന്ത്രിയെ ധരിപ്പിച്ചു. മന്ത്രി പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട്​ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി ഉത്തരവിട്ടത്. മന്ത്രിയുടെ ഉത്തരവനുസരിച്ച് പൊതുമരാമത്ത് വിജിലൻസ് വിഭാഗം മേധാവി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അൻസാറും സംഘവും വള്ളിക്കോട്ട്​ എത്തി റോഡ് പരിശോധിച്ചു. പരിശോധന റിപ്പോർട്ട് കിട്ടിയാലുടൻ വിഷയത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story