Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇടംകൈയിൽ​ നൂറുമേനി...

ഇടംകൈയിൽ​ നൂറുമേനി വിളവുമായി​ വിജയൻ

text_fields
bookmark_border
ഇടംകൈയിൽ​ നൂറുമേനി വിളവുമായി​ വിജയൻ
cancel
കോന്നി: വലതുകൈക്ക് സ്വാധീനം കുറഞ്ഞപ്പോൾ ഇടംകൈയുടെ കരുത്തിൽ കൃഷിയിൽ നൂറുമേനി കൊയ്യുകയാണ് സീതത്തോട് കൊടുമുടിയിൽ വിപിൻ ഭവനത്തിൽ കെ.കെ. വിജയൻ. വർഷങ്ങൾക്ക് മുമ്പാണ് വിജയന്​ ത‍‍ൻെറ വലതുകൈയുടെ സ്വാധീനം നഷ്ടപ്പെടുന്നത്. എന്നാൽ, ഒറ്റ​ക്കൈ ഉപയോഗിച്ച് വിവിധതരം വിളകളാണ് വിജയൻ ത‍ൻെറ കൃഷിയിടത്തിൽ വിളയിച്ചത്. കുരുമുളക്, വാഴ, കമുക്, പച്ചക്കറികൾ തുടങ്ങി വിവിധ വിളകൾ കൃഷിയിടത്തിലുണ്ട്. പറമ്പിൽ കിളക്കാനും മറ്റും ഒറ്റക്കൈ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്. 18 അടി ഉയരത്തിൽ വളരുന്ന കുരുമുളകും കൃഷിയിടത്തിലെ വലിയ പ്രത്യേകതയാണ്. വനത്തിനോട് ചേർന്ന സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത് എന്നതിനാൽ വന്യമൃഗ ശല്യം ഉള്ളതിനാൽ സൗരോർജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. ശാരീരിക വിഷമതകൾ ഉണ്ടെങ്കിലും കൃഷിയോടുള്ള ഇഷ്ടം മനസ്സിൽ ഉള്ളതുകൊണ്ട് ഇതൊന്നും തന്നെ ബാധിക്കാറില്ലെന്നും വിജയൻ പറയുന്നു. കൃഷിയിൽ നൂതനമായ പരീക്ഷണങ്ങൾ ഒരുക്കി മുന്നേറാനുള്ള തിരക്കിലാണ് ഇപ്പോൾ. പടം: കെ.കെ. വിജയൻ കൃഷിയിടത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story