Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഓടയിൽ വീണ്​ യുവാവി‍െൻറ...

ഓടയിൽ വീണ്​ യുവാവി‍െൻറ തലയിൽ കമ്പി തുളച്ച്​ കയറിയിട്ടും വള്ളിക്കോട് റോഡിൽ പരിഹാര നടപടിയില്ല

text_fields
bookmark_border
ഓടയിൽ വീണ്​ യുവാവി‍ൻെറ തലയിൽ കമ്പി തുളച്ച്​ കയറിയിട്ടും വള്ളിക്കോട് റോഡിൽ പരിഹാര നടപടിയില്ല പത്തനംതിട്ട: വള്ളിക്കോട് റോഡി‍ൻെറ ശോച്യാവസ്ഥക്കെതിരെ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ തിയറ്റർ ജങ്​ഷനിൽ പ്രതിരോധ കൂട്ടായ്മയും റോഡ് ഉപരോധവും നടന്നു. റോഡ്​നിർമാണത്തിലെ അപാകത മൂലം കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ വള്ളിക്കോട് തെക്കേടത്ത് വീട്ടിൽ യദുകൃഷ്ണന് (34) ഗുരുതര പരിക്കേറ്റിരുന്നു. മിനുസമുള്ള പൂട്ടുകട്ടയിൽ ബൈക്ക് തെന്നി സമീപത്തെ മൂടിയില്ലാത്ത ഓടയിലേക്ക് മറിയുകയായിരുന്നു. ഓടയിലെ കോൺക്രീറ്റ് കമ്പി തലയിലേക്ക് തുളച്ചു കയറി. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്​ യദുകൃഷ്ണൻ. വ്യാഴാഴ്ച വിദേശത്തേക്ക്​ പോകാനിരുന്നതാണ് നിർധന കുടുംബത്തിലെ അംഗമായ യദു. ഇവിടെ മാസങ്ങൾക്ക് മുമ്പാണ് നൂറുമീറ്റർ ഭാഗത്ത് പൂട്ടുകട്ട പാകിയത്. അന്നുമുതൽ അപകടങ്ങളും പതിവാണ്. നിരവധിപേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ഓടയുടെ മുകളിൽ സ്ലാബും സ്ഥാപിക്കാതെ കിടക്കയാണ്. ഓടയിൽ വീണും പലർക്കും പരിക്കേൽക്കുന്നുണ്ട്. യദുകൃഷ്ണ‍ൻെറ കുടുംബങ്ങളും ഉപരോധസമരത്തിൽ പ​​ങ്കെടുത്തു. ആശുപത്രിയിലെ ചികിത്സ ചെലവ് മുഴുവൻ കരാറുകാരനോ സർക്കാറോ വഹിക്കണമെന്നാണ് ആവശ്യം. ഭീമമായ തുക ചികിത്സിക്കേണ്ടി വരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. പൊലീസും തഹസിൽദാറും സ്ഥലത്തെത്തിയിരുന്നു. പൊതുമരാമത്ത്​ അധികാരികൾ അപകടം നടന്ന ഭാഗം സന്ദർശിക്കാനോ തുടർ നടപടി സ്വീകരിക്കാനോ തയാറായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story