Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:34 AM IST Updated On
date_range 14 Aug 2022 12:34 AM ISTവനാവകാശ കൈവശരേഖ വിതരണത്തിൽ ജില്ല മാതൃക - മന്ത്രി കെ. രാധാകൃഷ്ണന്‍
text_fieldsbookmark_border
പത്തനംതിട്ട: തദ്ദേശീയ ജനതക്ക് വനാവകാശ കൈവശ രേഖ വിതരണം ചെയ്യുന്നതില്‍ പത്തനംതിട്ട ജില്ല മികച്ച മാതൃകയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയദിനം- വാരാചരണവും വനാവകാശ കൈവശരേഖ വിതരണവും ചിറ്റാര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാടിന്‍റെ മക്കള്‍ക്ക് ഭൂമി നല്‍കുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്. 197 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത്. ജില്ലയിലെ എല്ലാ തദ്ദേശീയരെയും ഭൂമിയുടെ ഉടമകളാക്കുമെന്നും തദ്ദേശീയര്‍ക്ക് ഉന്നമനം ഉണ്ടായാലേ നമ്മുടെ നാടിനും ഉയര്‍ച്ച ഉണ്ടാകൂവെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലയിലെ വിവിധ കോളനികളിലെ ഗുണഭോക്താക്കള്‍ക്ക് വനാവകാശ പട്ടയങ്ങള്‍, പഠനത്തില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സ്വര്‍ണമെഡലുകള്‍, ലാപ്ടോപ് തുടങ്ങിയവ മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ എല്ലാ തദ്ദേശീയ ജനതക്കും ഭൂമിയെന്ന ലക്ഷ്യം മൂന്ന് മാസത്തിനുള്ളില്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ പറഞ്ഞു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പഞ്ചായത്ത് പ്രസിഡന്‍റ് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് പി.എസ്. മോഹനന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, ജില്ല പട്ടികവര്‍ഗ വികസന ഓഫിസര്‍ എസ്.എസ്. സുധീര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കുളത്തുങ്കല്‍, റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. --------- ഫോട്ടോ അടിക്കുറിപ്പ്- PTL50chittar minister തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം- വാരാചരണവും വനാവകാശ കൈവശ രേഖ വിതരണവും ചിറ്റാര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story