Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീര സൈനികനെ ആദരിച്ചു

വീര സൈനികനെ ആദരിച്ചു

text_fields
bookmark_border
തിരുവല്ല: 1971ലെ യുദ്ധത്തിൽ പാകിസ്താൻ തകർത്ത ഇന്ത്യയുടെ ഐ.എൻ.എസ് കുക്രി എന്ന യുദ്ധക്കപ്പലിൽ നിന്ന് ധീരമായി രക്ഷപ്പെട്ട രണ്ട് മലയാളികളിൽ ഒരാളായ ഇന്ത്യൻ നേവിയുടെ മുൻ സി.പി.ഒ വീരസൈനികൻ ടി.ജെ. രാജശേഖരൻ നായരെ റോട്ടറി ക്ലബ് തിരുവല്ല ഈസ്റ്റിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്‍റ്​ അഡ്വ.അഭിലാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ലിജോ മത്തായി, ബിജു ലങ്കാഗിരി, കുര്യൻ ഫിലിപ്, സനൽ ജി. പണിക്കർ, രൂപ സനൽ എന്നിവർ സംസാരിച്ചു. -------- കണ്ണശ്ശസ്മൃതി ചിത്രരചന മത്സരം തിരുവല്ല: നിരണം കണ്ണശ്ശസ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടന്ന കണ്ണശ്ശസ്മൃതി അഖിലകേരള ചിത്രരചന മത്സരം പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്‍റ്​ ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ്​ ഡോ.വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു. --------- സൗജന്യ ഡയാലിസിസ് തിരുവല്ല: സ്വാതന്ത്ര്യദിനാചരണ ഭാഗമായി തിരുവല്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ 15 വരെ ദേശീയ പതാക ഉയർത്തുമെന്നും നിർധനരായ 75 വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകുമെന്നും മർച്ചന്‍റ്​സ്​ അസോസിയേഷൻ അറിയിച്ചു. എം.സലിം അധ്യക്ഷത വഹിച്ചു. യോഗത്തിൽ എം.കെ. വർക്കി, മാത്യൂസ് കെ. ജേക്കബ്, ഷിബു പുതുക്കേരിൽ, ജോൺസൺ തോമസ്, കെ.കെ. രവി, ആർ.ജനാർദനൻ, ശ്രീനിവാസ് പുറയാറ്റ്, രഞ്ജിത്ത് എബ്രഹാം, ബിനു എബ്രഹാം, ടോജി സെബാസ്റ്റിൻ, വി.കെ. ഫ്രാൻസിസ്, ജി.ശ്രീകാന്ത്, പി.എസ്. നിസാമുദ്ദീൻ, അബിൻ ബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story