Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചണ്ണമാങ്കലിൽ പി.ഐ.പി...

ചണ്ണമാങ്കലിൽ പി.ഐ.പി സ്ഥലം കൈയേറി മണ്ണെടുപ്പ്

text_fields
bookmark_border
ചെറുകോൽ: ചണ്ണമാങ്കൽ ജങ്‌ഷന്‌ സമീപം പമ്പാ ജലസേചന പദ്ധതിയുടെ (പി.ഐ.പി) സ്ഥലം കൈയേറി മണ്ണെടുപ്പും നിർമാണവും നടക്കുന്നു. പി.ഐ.പിയുടെ ഒരേക്കറോളം സ്ഥലമാണ് കൈയേറിയത്. ഇവിടെ അഞ്ചടി താഴ്ചയിൽ മണ്ണെടുത്ത്​ വിൽക്കുകയും കെട്ടിടം പണി നടക്കുകയുമാണ്. ഇതിനെതിരെ സി.പി.എം ചെറുകോൽ ലോക്കൽ സെക്രട്ടറി ജോസ് ബെന്നിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് നാട്ടുകാർ പരാതി നൽകി. പമ്പാ ഇറിഗേഷൻ കനാൽ മണിയാറിൽനിന്ന്​ വാഴക്കുന്നത്ത് എത്തുമ്പോൾ രണ്ടായി പിരിയും. ഇവിടെ നിന്ന്​ ആരംഭിക്കുന്ന ഇടതുകര കനാലിനോടു ചേർന്ന ഭാഗത്താണ് കൈയേറ്റം. ദിവസങ്ങളായി മണ്ണെടുപ്പും നടന്നു വരുകയാണ്. സർക്കാർ സ്ഥലത്തുനിന്ന്​ ലക്ഷക്കണക്കിന് രൂപയുടെ മണ്ണെടുത്തിട്ടും നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയാറായിട്ടില്ല. വിവരം അറിഞ്ഞ് പി.ഐ.പി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പണി നിർത്തിവെക്കാൻ നിർദേശിച്ചിരുന്നു. എന്നിട്ടും തുടരുകയാണെന്ന്​ നാട്ടുകാർ പറയുന്നു. ചില റവന്യൂ ഉദ്യോഗസ്ഥർ കൈയേറ്റത്തെ സഹായിക്കുന്നതായും ആക്ഷേപമുണ്ട്. ------- പടം: PTL49 pip ചണ്ണമാങ്കൽ ജങ്‌ഷന്‌ സമീപം പി.ഐ.പിയുടെ സ്ഥലം കൈയേറി നടത്തുന്ന മണ്ണെടുപ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story