Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:32 AM IST Updated On
date_range 14 Aug 2022 12:32 AM ISTമോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ബലികഴിക്കുന്നു - പഴകുളം മധു
text_fieldsbookmark_border
പത്തനംതിട്ട: സ്വതന്ത്ര ഇന്ത്യയുടെ അതിര്‍ത്തികള്‍ അയല്‍രാജ്യമായ ചൈന കൈയടക്കിയിട്ടും നിസ്സംഗതയോടെ നോക്കിനില്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യതാല്‍പര്യം ബലികഴിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ നാലാം ദിവസത്തെ പര്യടന പരിപാടി ഇരവിപേരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എന്‍ രാധാചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ. കെ. ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ പി. മോഹന്‍രാജ്, ബാബു ജോര്‍ജ്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ എന്നിവര്‍ സംസാരിച്ചു. ---------- ഫോട്ടോ അടിക്കുറുപ്പ്: PTL45 dcc പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ നാലാം ദിവസത്തെ പര്യടനം ആറന്മുള മണ്ഡലത്തിലെ ഇരവിപേരൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഡി.സി.സി പ്രസിഡന്‍റിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story