Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:27 AM IST Updated On
date_range 14 Aug 2022 12:27 AM ISTത്രിവർണ പതാകയുമായി ഇന്ത്യയുടെ ഭൂപടം തീർത്ത് കുട്ടികൾ
text_fieldsbookmark_border
ഓമല്ലൂർ: ത്രിവർണ പതാകയുമേന്തി 750 കുട്ടികൾ അണിനിരന്ന് ഇന്ത്യയുടെ ഭൂപടം തീർത്തു. നവതി ആഘോഷിക്കുന്ന ഓമല്ലൂർ ആര്യഭാരതി സ്കൂൾ അങ്കണത്തിലാണ് വ്യത്യസ്തമായ പരിപാടി നടന്നത്. ഭാരതത്തിന്‍റെ ഭൂപടത്തിൽ ഒരേനിറത്തിലെ വസ്ത്രം ധരിച്ചെത്തിയ 750 കുട്ടികൾ നിരയായി നിന്ന് ദേശഭക്തിഗാനങ്ങളും സ്വാതന്ത്ര്യദിന സന്ദേശങ്ങളും അവതരിപ്പിച്ചു. രാജ്യനേതാക്കൻമാരുടെയും ഭാരതമാതാവിന്‍റെയും വേഷത്തിലുള്ള കുട്ടികളും കൗതുകമായി. പ്രധാനാധ്യാപകൻ ലിജു ജോർജ് ദേശീയ പതാക ഉയർത്തി. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ വിളവിനാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് തോമസ് മാത്യു അധ്യക്ഷതവഹിച്ചു. സുനിത മാത്യു, എബി മോൻ എൻ. ജോൺ, വി.എസ്. സൈമൺ, സിൽവി ജോഷ്വാ, ജർലിൻ എം. ജോൺ, സൗമത്യ സുരേഷ്, സാനിയ സുരേഷ്, അഭിനവ് രവി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ.. PTL47 arya bharathy ഓമല്ലൂർ ആര്യഭാരതി സ്കൂളിൽ ഭാരതഭൂപടം തീർത്തപ്പോൾ PTL48ngo union കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗോത്സവ് 2022ന്‍റെ ഭാഗമായി നടന്ന ഒപ്പന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story