Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡോ. സജി ചാക്കോയെ...

ഡോ. സജി ചാക്കോയെ കോൺഗ്രസിൽനിന്ന്​ പുറത്താക്കി

text_fields
bookmark_border
പത്തനംതിട്ട: മുൻ ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഡോ. സജി ചാക്കോയെ കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽനിന്ന്​ പുറത്താക്കി. മല്ലപ്പള്ളി സഹകരണ കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സജി ചാക്കോക്കെതിരെ കെ.പി.സി.സിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി. ബാങ്കിലേക്ക്​ ഡി.സി.സി നിയമിച്ച പാനലിലുള്‍പ്പെട്ട സാജന്‍ എബ്രഹാം പത്രിക പിന്‍വലിച്ചത് സജി ചാക്കോയുടെ പ്രേരണ മൂലമാണെന്ന് കെ.പി.സി.സി കണ്ടെത്തിയതിനാലാണ്​ നടപടി. ഇതുസംബന്ധിച്ച്​ സജി ചാക്കോ കെ.പി.സി.സിയില്‍ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ലെന്നും പാര്‍ട്ടി വിരുദ്ധ പ്രര്‍ത്തനം നടത്തിയ സജി ചാക്കോയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന്​ പുറത്താക്കിയതായും കെ.പി.സി.സി പ്രസിഡന്‍റ് അറിയിച്ചു. ---------------------------------- ഗതാഗത നിയന്ത്രണം പത്തനംതിട്ട: കടമ്പനാട് - ഏനാത്ത് റോഡിലെ ആലുംമുക്ക് ജങ്​ഷനില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈമാസം 16 മുതല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിക്കും. ഇതിലേയുള്ള ഗതാഗതം നിലക്കമുകള്‍ ജങ്​ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് മാഞ്ഞാലി - നിലമേല്‍ വഴി തിരിച്ചുവിടുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്‍റ്​ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ബി. ബിനു അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story