Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമല്ലപ്പള്ളി താലൂക്ക്​:...

മല്ലപ്പള്ളി താലൂക്ക്​: കിഴക്കൻ പ്രദേശങ്ങളിൽ യാത്രക്ലേശം തുടരുന്നു

text_fields
bookmark_border
കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിലെ ജനം വലയുന്നു മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്‍റെ കിഴക്കൻ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ, ചുങ്കപ്പാറ പ്രദേശങ്ങളിൽനിന്ന്​ മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് സർവിസ് ഇല്ലാത്തതുമൂലം ദുരിതം അനുഭവിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളും മറ്റും കൃത്യസമയത്ത് ഓഫിസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്ടപ്പെടേണ്ടി വരുന്നു. നിരവധി കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകളും മത്സരിച്ച് സർവിസ് നടത്തിയിരുന്ന റൂട്ടുകളിൽ ഇപ്പോൾ നാല് ബസുകൾ മണിക്കൂറുകൾ വ്യത്യാസത്തിലാണ് ഓടുന്നത്. വൈകീട്ടും അവധി ദിവസങ്ങളിലും സർവിസ് നടത്താറുമില്ല. രാവിലെ 7.20ന് ചുങ്കപ്പാറയിൽനിന്ന്​ പൊന്തൻപുഴ പ്രദേശത്തേക്കുള്ള ബസ് പോയാൽ പിന്നെ 9.40നാണ് ബസുള്ളത്. പൊന്തൻപുഴയിലെത്തിയാൽ വിവിധ പ്രദേശങ്ങളിലേക്ക് ബസ് സർവിസ് ഉള്ളതിനാൽ ഏറെ യാത്രക്കാരും പൊന്തൻപുഴയിലെത്താൻ അമിതകൂലി നൽകി ഓട്ടോകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കോട്ടാങ്ങൽ-മണിമല റൂട്ടിൽ ബസ് സർവിസ് പൂർണമായും നിലച്ചിട്ട് വർഷങ്ങളായി. കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്ന്​ സർവിസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവിസ് അവസാനിപ്പിക്കുകയാണ്. രാവിലെയും വൈകീട്ടത്തെയും ബസുകൾ മണിമലക്കും പൊന്തൻപുഴക്കും നീട്ടുകയാണെങ്കിൽ നൂറുകണക്കിന്‌ യാത്രക്കാരുടെ യാത്രക്ലേശത്തിന് പരിഹാരമാകും. പ്രദേശത്തെ യാത്രക്ലേശത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story