Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:23 AM IST Updated On
date_range 14 Aug 2022 12:23 AM ISTപന്തളം ബ്ലോക്കുതല ആരോഗ്യമേള
text_fieldsbookmark_border
പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും വല്ലന, തുമ്പമൺ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ആരോഗ്യമേള വർണാഭമായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ അധ്യക്ഷത വഹിച്ചു. പൊതുജന ആരോഗ്യമേഖലയിൽ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് ആരോഗ്യമേള സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പിന്റെ വിവിധ സ്റ്റാളുകൾ, വനിത-ശിശു വികസന വകുപ്പ്, കുടുംബശ്രീ, എക്സൈസ്, അഗ്നിരക്ഷാസേന, ആയുർവേദം, ഹോമിയോ തുടങ്ങി വിവിധ വകുപ്പുകളുടെ സേവനങ്ങളുടെ പ്രദർശന സ്റ്റാളുകൾ ജീവിതശൈലീ രോഗനിർണയം, സാംക്രമിക രോഗങ്ങളുടെ സ്ക്രീനിങ്, മറ്റു സംസ്‍കാരിക പരിപാടികളും സംഘടിപ്പിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ചിത്തിര സി. ചന്ദ്രൻ, റോണി സക്കറിയ, പിങ്കി ശ്രീധരൻ, ആർദ്രം നോഡൽ ഓഫിസർ ഡോ. അംജിത് രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ബി.എസ്. അനീഷ് മോൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പോൾ രാജൻ, സി.പി. ലീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില എസ്. നായർ, ജൂലി ദിലീപ്, രജിത കുഞ്ഞുമോൻ, ലാലി ജോൺ, സന്തോഷ് കുമാർ, വി.എം. മധു, ശോഭ മധു, കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. മോഹൻദാസ്, ബ്ലോക്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. അഖില രാജ്, ഡോ. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹർഷൻ എന്നിവർ സംസാരിച്ചു. ---------------- ഫോട്ടോ: ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
