Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:16 AM IST Updated On
date_range 14 Aug 2022 12:16 AM ISTഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം -സി.ഐ.ടി.യു
text_fieldsbookmark_border
അടൂർ: വാണിജ്യ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്ന ഓൺലൈൻ വ്യാപാരം നിയമപരിഷ്കരണത്തിലൂടെ നിയന്ത്രിക്കണമെന്ന് കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. പി.വി. വിജയൻ നഗറിൽ (മേലേടത്ത് ഓഡിറ്റോറിയം) നടന്ന നാലാം സംസ്ഥാന സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി. സഹദേവൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം വാഴയിൽ ശശിയും രക്തസാക്ഷി പ്രമേയം രവി പ്രസാദും അവതരിപ്പിച്ചു. കെ.പി. ഉദയഭാനു, അഡ്വ. കെ. അനന്തഗോപൻ, സ്വാഗതസംഘം ചെയർമാൻ ടി.ഡി. ബൈജു, കെ. രാജഗോപാൽ, പി.ജെ. അജയകുമാർ, സുനിത കുര്യൻ, പി.ബി. ഹർഷകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി. സജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഡ്വ. എസ്. കൃഷ്ണമൂർത്തി വരവുചെലവ് കണക്കും അവതരിപ്പിച്ചു. PTL ADR CITU കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ നാലാം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
